പാകിസ്താനിൽ സുരക്ഷാകേന്ദ്രത്തിന് നേരെ ആക്രമണം: മൂന്ന് സൈനികർ കൊല്ലപ്പെട്ടു
text_fieldsകറാച്ചി: പാകിസ്താനിലെ കറാച്ചിയിൽ സുരക്ഷാ കേന്ദ്രത്തിന് നേരെ സായുധ സംഘം നടത്തിയ ആക്രമണത്തിൽ മൂന്ന് പാരാമിലിട്ടറി സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ഗുലിസ്ഥാൻ-ഇ-ജൗഹറിലുള്ള പാരാമിലിട്ടറി ആസ്ഥാനത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ നാല് അക്രമികളെ സൈന്യം വധിച്ചു.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി എത്തിയ അഞ്ചംഗസംഘം റേഞ്ചേഴ്സ് ആസ്ഥാനത്തിന്റെ കവാടത്തിലേക്ക് ഇടിച്ചുകയറുകയും പിന്നാലെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ സ്ഫോടനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവത്തിൽ സിന്ധ് മുഖ്യമന്ത്രി സയ്യിദ് മുറാദ് അലി ഷാ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രദേശത്ത് പ്രത്യേക സുരക്ഷാ സേനയും പാരാമിലിട്ടറി ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

