Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൗദി അറേബ്യക്കെതിരായ...

സൗദി അറേബ്യക്കെതിരായ ആക്രമണം പാകിസ്​താനെതിരായ ആക്രമണം; ഇറാനെ ഓർമിപ്പിച്ച് ഇഷാഖ് ദാർ

text_fields
bookmark_border
Pakistans Deputy Prime Minister and Foreign Minister Ishaq Dar
cancel
camera_alt

പാകിസ്​താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ

ഇസ്ലാമാബാദ്/റിയാദ്​: സൗദി അറേബ്യയുടെ മണ്ണിലേക്ക് ഇനിയൊരു ഇറാനിയൻ ആക്രമണം ഉണ്ടാകാതിരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി, സൗദിയുമായുള്ള പാകിസ്​താന്റെ സംയുക്ത പ്രതിരോധ കരാറിനെക്കുറിച്ച് ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകി പാകിസ്​താൻ. പാകിസ്​താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി അറേബ്യയുമായുള്ള തന്ത്രപ്രധാനമായ പ്രതിരോധ കരാറിനെക്കുറിച്ച് താൻ ഇറാൻ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ദാർ പറഞ്ഞു. ഏകദേശം 25 ലക്ഷം പാകിസ്​താൻ പൗരന്മാർ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ടെന്നും, അതേസമയം 33,000 പാകിസ്​താൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സെപ്റ്റംബറിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്​താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫും ചേർന്നാണ് ഈ സംയുക്ത തന്ത്രപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുക, ഏതെങ്കിലും തരത്തിലുള്ള വിദേശ ആക്രമണങ്ങളെ സംയുക്തമായി പ്രതിരോധിക്കുക, സൗദി അറേബ്യക്കോ പാകിസ്​താനോ നേരെയുള്ള ഏത് ആക്രമണവും ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും എന്നിവയാണ്​ ​ഇരുരാജ്യങ്ങളും തമ്മിലെ പ്രതിരോധ കരാറിലെ പ്രധാന ഘടകങ്ങൾ. സൗദി അറേബ്യയുടെ സുരക്ഷക്കും സ്ഥിരതക്കും പാകിസ്​താൻ നൽകുന്ന വലിയ പ്രാധാന്യമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksIshaq DarPakistanSaudi Arabia
News Summary - Attack on Saudi Arabia is an attack on Pakistan; Ishaq Dar reminds Iran
Next Story