സുഡാനിൽ ആശുപത്രിക്കു നേരെ ആക്രമണം: 13 കുട്ടികൾ ഉൾപ്പെടെ 64 പേർ കൊല്ലപ്പെട്ടു
text_fieldsസുഡാനിൽ ആക്രമണത്തിൽ തകർന്ന ആശുപത്രി കെട്ടിടം
ദാർഫുർ: സുഡാൻ തലസ്ഥാനമായ ദാർഫുറിൽ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 13 കുട്ടികൾ ഉൾപ്പെടെ 64 പേർ കൊല്ലപ്പെട്ടു. അൽ ദാഇൻ ടീച്ചിങ് ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വിമതവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് പറഞ്ഞു. അതേസമയം, സൈന്യം ആരോപണം നിഷേധിച്ചു. ആശുപത്രിക്ക് സമീപത്തെ പൊലീസ് സ്റ്റേഷനായിരിക്കാം ആക്രമണ ലക്ഷ്യമെന്നാണ് കരുതുന്നത്.
2023 ഏപ്രിൽ മുതൽ ഔദ്യോഗിക സൈന്യവും അർധ സൈനിക വിഭാഗമായ ആർ.എസ്.എഫും ഏറ്റുമുട്ടലിലാണ്. 40,000ത്തിലേറെ ആളുകൾ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്. യഥാർഥ മരണ നിരക്ക് ഇതിനേക്കാൾ എത്രയോ അധികമാകുമെന്നാണ് സന്നദ്ധ സംഘടനകൾ പറയുന്നത്. ഈ ചോരക്കളി അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ലോകാരോഗ്യ സംഘടന മേധാവി ഡോ. തെദ്രൂസ് അദാനോം ഗബ്രിയെസൂസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

