Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബെ​ൽ​ഗൊ​റോ​ദി​ൽ...

ബെ​ൽ​ഗൊ​റോ​ദി​ൽ പോ​രാ​ട്ടം രൂ​ക്ഷം; യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള സാ​യു​ധ അ​ട്ടി​മ​റി​സം​ഘ​മാ​ണ് പി​ന്നി​ലെ​ന്ന് റ​ഷ്യ

text_fields
bookmark_border
belgorod
cancel

മോ​സ്കോ: ക​ന​ത്ത പോ​രാ​ട്ട​ത്തെ​ത്തു​ട​ർ​ന്ന് റ​ഷ്യ​യി​ലെ ബെ​ൽ​ഗൊ​​റോ​ദ് മേ​ഖ​ല​യി​ൽ​നി​ന്ന് വീ​ടു​വി​ട്ടോ​ടി​യ​വ​ർ ഉ​ട​ൻ തി​രി​ച്ചു​വ​ര​രു​തെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള സാ​യു​ധ​രാ​യ അ​ട്ടി​മ​റി​സം​ഘം അ​തി​ർ​ത്തി ക​ട​ന്നെ​ത്തി തി​ങ്ക​ളാ​ഴ്ച അ​തി​ർ​ത്തി​യി​ലെ ​ഗ്രേ​വൊ​റോ​ൻ​സ്കി ജി​ല്ല​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് റ​ഷ്യ ആ​രോ​പി​ച്ചു. പോ​രാ​ട്ടം തു​ട​രു​ന്ന​തി​നി​ടെ, റ​ഷ്യ തീ​വ്ര​വാ​ദ​ബ​ന്ധം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, റ​ഷ്യ​യു​ടെ ആ​രോ​പ​ണം യു​ക്രെ​യ്ൻ നി​ഷേ​ധി​ച്ചു. ര​ണ്ട് അ​ർ​ധ​സൈ​നി​ക സം​ഘ​ങ്ങ​ളി​ൽ​നി​ന്നു​ള്ള റ​ഷ്യ​ൻ പൗ​ര​ന്മാ​രാ​ണ് ക​ട​ന്നു​ക​യ​റ്റ​ത്തി​നു പി​ന്നി​ലെ​ന്നും യു​ക്രെ​യ്ൻ പ​റ​ഞ്ഞു. ഏ​റ്റു​മു​ട്ട​ലി​ൽ മ​ര​ണ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​ദേ​ശ​ത്തു​നി​ന്ന് ഒ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രി​ൽ ര​ണ്ടു സി​വി​ലി​യ​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്ന് മേ​ഖ​ല​യു​ടെ ഗ​വ​ർ​ണ​ർ വ്യാ​സെ​സ്ലാ​വ് ഗ്ലാ​ഡ്‌​കോ​വ് ചൊ​വ്വാ​ഴ്ച പ​റ​ഞ്ഞു. വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം രാ​ത്രി​യി​ൽ ഡ്രോ​ണു​ക​ൾ വെ​ടി​വെ​ച്ചി​ട്ട​താ​യും ഏ​താ​നും കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ല ഗ്രാ​മ​ങ്ങ​ളി​ലെ​യും ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​താ​യും വീ​ടു​വി​ട്ട് പ​ലാ​യ​നം ചെ​യ്‌​ത​വ​ർ ഉ​ട​ൻ മ​ട​ങ്ങി​വ​ര​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യും ഗ്ലാ​ഡ്‌​കോ​വ് പ​റ​ഞ്ഞു. ‘തു​ട​ച്ചു​നീ​ക്കു​ക’ എ​ന്ന പേ​രി​ലാ​ണ് റ​ഷ്യ​ൻ സൈ​ന്യം ഓ​പ​റേ​ഷ​ൻ ന​ട​ത്തു​ന്ന​ത്.

15 മാ​സം മു​മ്പ് റ​ഷ്യ​യു​ടെ പൂ​ർ​ണ​തോ​തി​ലു​ള്ള അ​ധി​നി​വേ​ശ​ത്തി​നു ശേ​ഷ​മു​ണ്ടാ​കു​ന്ന അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഏ​റ്റ​വും വ​ലി​യ ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളി​ലൊ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ​ത്.ലി​ബ​ർ​ട്ടി ഓ​ഫ് റ​ഷ്യ ലീ​ജി​യ​ൻ, റ​ഷ്യ​ൻ വ​ള​ന്റി​യ​ർ കോ​ർ​പ്സ് (ആ​ർ.​വി.​സി) എ​ന്നീ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് യു​ക്രെ​യ്ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaUkraine
News Summary - attack in Belgorod intensifying
Next Story