Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈദ് നിസ്കാരത്തിന്...

ഈദ് നിസ്കാരത്തിന് പിന്നാലെ ആക്രമണം; പാകിസ്താനിൽ ലഷ്കറെ ത്വയ്യിബ കമാൻഡർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഈദ് നിസ്കാരത്തിന് പിന്നാലെ ആക്രമണം; പാകിസ്താനിൽ ലഷ്കറെ ത്വയ്യിബ കമാൻഡർ  കൊല്ലപ്പെട്ടു
cancel
camera_alt

ലഷ്കറെ ത്വയ്യിബ ഉന്നതതല കമാൻഡർ ബിലാൽ ആരിഫ് സലഫി

Image Credit: @deeptirana65058/X @@MeghUpdates/X

മുരിദ്‌കെ (പാകിസ്താൻ): ലഷ്കറെ ത്വയ്യിബയുടെ ഉന്നതതല കമാൻഡർ ബിലാൽ ആരിഫ് സലഫി പാകിസ്താനിൽ കൊല്ലപ്പെട്ടു. മുരിദ്‌കെയിലെ ലഷ്കർ ആസ്ഥാനമായ 'മർക്കസ് ത്വയ്യിബ'യിൽ വെച്ചാണ് അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. ഈദ് നിസ്കാരം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സലഫിയെ വെടിവെച്ചും കുത്തിയും കൊലപ്പെടുത്തിയത്.

ആക്രമണത്തിന് പിന്നാലെ മർക്കസ് ത്വയ്യിബയിൽ വൻ പരിഭ്രാന്തി പടരുന്നതിന്റെയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സലഫിയെ ആളുകൾ ഉയർത്താൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുരിദ്‌കെ കേന്ദ്രീകരിച്ച് യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും അവർക്ക് പ്രത്യയശാസ്ത്രപരമായ പരിശീലനം നൽകുന്നതിലും പ്രധാനിയായിരുന്നു സലഫി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും ലഷ്കർ കേന്ദ്രത്തിനുള്ളിൽ നടന്ന ഈ ആക്രമണം പാകിസ്താൻ സുരക്ഷ ഏജൻസികളെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. മേഖലയിൽ സൈന്യം തിരച്ചിൽ ശക്തമാക്കി. കനത്ത സുരക്ഷയുള്ള കേന്ദ്രത്തിനുള്ളിൽ കടന്നു കയറി നടന്ന ഈ വധശിക്ഷ അന്താരാഷ്ട്ര തലത്തിലും ചർച്ചയാകുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksLashkar E TaibacommanderPakistanLatest News
News Summary - Attack after Eid prayers; Lashkar-e-Taiba commander killed in Pakistan
Next Story