Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ഫെഡെക്​സ്​...

യു.എസിൽ ഫെഡെക്​സ്​ വെയർഹൗസിലുണ്ടായ വെടിവെപ്പിൽ എട്ട്​ പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
യു.എസിൽ ഫെഡെക്​സ്​ വെയർഹൗസിലുണ്ടായ വെടിവെപ്പിൽ എട്ട്​ പേർ കൊല്ലപ്പെട്ടു
cancel

വാഷിങ്​ടൺ: യു.എസിലെ ഫെഡെക്​സ്​ വെയർഹൗസിലുണ്ടായ വെടിവെപ്പിൽ എട്ട്​ പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്​ പരിക്കേറ്റു. വെടിവെപ്പിന്​ ശേഷം അക്രമി ആത്​മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്​ റിപ്പോർട്ട്​.

പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ്​ വെടിവെപ്പുണ്ടായത്​. ഇൻഡ്യാനപോളിസ്​ നഗരത്തിലെ എയർപോർട്ടിനടുത്തുള്ള ഫെഡെക്​സ്​ വെയർഹൗസിലാണ്​ വെടിവെപ്പുണ്ടായത്​. എന്നാൽ, വെടിവെപ്പിന്‍റെ കാരണം വ്യക്​തമായിട്ടില്ല.

ഫെഡെക്​സിലെ ജീവനക്കാര​നാണോ വെടിവെപ്പിന്​ പിന്നിലുള്ളതെന്ന്​ ഇപ്പോൾ പറയാനാകില്ലെന്ന്​ അധികൃതർ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നും അധികൃതർ വ്യക്​തമാക്കി.വെയർ ഹൗസിൽ വെടിവെപ്പുണ്ടായ വിവരം ഫെഡെക്​സും സ്ഥിരീകരിച്ചിട്ടുണ്ട്​. അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingFedEx
News Summary - At least 8 people killed in shooting at Indianapolis FedEx facility; gunman also dead
Next Story