Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനി​ലെ...

പാകിസ്​താനി​ലെ മദ്രസയിൽ സ്​ഫോടനം; ഏഴ്​ മരണം, 70 പേർക്ക്​ പരിക്ക്​

text_fields
bookmark_border
പാകിസ്​താനി​ലെ മദ്രസയിൽ സ്​ഫോടനം; ഏഴ്​ മരണം, 70 പേർക്ക്​ പരിക്ക്​
cancel

പെഷവാർ: പാകിസ്​താനിലെ മദ്രസയിലുണ്ടായ സ്​ഫോടനത്തിൽ ഏഴ്​ പേർ കൊല്ലപ്പെട്ടു. 70 പേർക്ക്​ പരിക്കേറ്റു. പെഷവാറിലെ ഡിർ കോളനിയിലെ ജാമിയ സുബിറിയ മദ്രസയിലാണ്​ സ്​ഫോടനമുണ്ടായത്​.

മദ്രസയിൽ ഖുറാൻ ക്ലാസ്​ നടക്കു​േമ്പാഴാണ്​ സംഭവം​. മദ്രസയിലേക്ക്​ എത്തിച്ച ബാഗിലുണ്ടായിരുന്ന ബോംബാണ്​ പൊട്ടിതെറിച്ചതെന്ന്​ മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥൻ വഖാർ അസിം പറഞ്ഞു. 20 മുതൽ 25 വയസ്​ വരെ പ്രായമുള്ള വിദ്യാർഥികളാണ്​ മരിച്ചവരിൽ ഭൂരിപക്ഷവുമെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്​. രണ്ട്​ അധ്യാപകരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നതായി പൊലീസ്​ അറിയിച്ചു.

അഞ്ച്​ കിലോ ഗ്രാം സ്​ഫോട വസ്​തു ഉപയോഗിച്ചാണ്​ സ്​ഫോടനം നടത്തിയതെന്നാണ്​ സൂചന. പ്രദേശത്ത്​ നിന്ന്​ പൊലീസ്​ തെളിവുകൾ ശേഖരിക്കുകയാണ്​. ഇതുവരെ ഒരു സംഘടനയും സ്​ഫോടനത്തി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്ന്​ സീനിയർ സുപ്രണ്ട്​ മൻസൂർ അമാൻ പറഞ്ഞു. പരിക്കേറ്റവർക്ക്​ ഉടൻ വിദഗ്​ധ ചികിൽസ ഉറപ്പാക്കിയെന്നും അദ്ദേഹം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakistan blastPeshawar madrassa
News Summary - At least 7 killed, 70 injured in blast at madressah in Peshawar's Dir Colony
Next Story