നൈജറിൽ ആയുധധാരിയുടെ വെടിവെപ്പിൽ 58 പേർ കൊല്ലപ്പെട്ടു
text_fieldsനിയമി: നൈജറിൽ ആയുധധാരി നടത്തിയ വെടിവെപ്പിൽ 58 പേർ കൊല്ലപ്പെട്ടു. തില്ലാബെറി പ്രദേശത്തെ കേമ്പാളത്തിലാണ് രാജ്യത്തെ നടുക്കിയ വെടിവെപ്പുണ്ടായത്. സ്കൂട്ടറിൽ നിരവധി ആയുധവുമായി എത്തിയാണ് അക്രമി വെടിവെച്ചതെന്നാണ് വിവരം. സംഭവത്തിെൻറ ഉത്തരവാദിത്തം ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തില്ല.
മാലിയോടു ചേർന്ന സംഘർഷസാധ്യതയുള്ള പ്രദേശത്താണ് ആക്രമണം നടന്നത്. കേമ്പാളത്തിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്നവരാണ് കൊല്ലപ്പെട്ടവരിൽ അധികവും. അവശ്യസാധന കടകളും അക്രമി നശിപ്പിച്ചിട്ടുണ്ട്. കൂട്ടക്കൊലയിൽ രാജ്യം മൂന്നു ദിവസം ദുഃഖാചരണം നടത്തുമെന്ന് സർക്കാർ വക്താവ് അബ്ദുറഹ്മാൻ സകരിയ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജ്യത്ത് മുഹമ്മദ് ബസൗമിെൻറ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപവത്കരിക്കപ്പെട്ടത്. രാജ്യത്ത് ക്രമസമാധാനം തിരിച്ചുകൊണ്ടുവരുന്നതാണ് പുതിയ പ്രസിഡൻറ് നേരിടുന്ന പ്രധാന വെല്ലുവിളി. തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ സൈനിക നടപടികൾ നടത്തുന്നുണ്ടെങ്കിലും ഫലംകാണുന്നില്ല.
കഴിഞ്ഞ ജനുവരിയിൽ രണ്ടു ഗ്രാമങ്ങളിലായി നൂറു പേരെ തീവ്രവാദികൾ കൊന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

