Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്തെ പക്ഷി ജനസംഖ്യ...

ലോകത്തെ പക്ഷി ജനസംഖ്യ അറിയാമോ​? അതിൽ കുരുവികളുടെ എണ്ണം കേട്ടാൽ ഞെട്ടും

text_fields
bookmark_border
ലോകത്തെ പക്ഷി ജനസംഖ്യ അറിയാമോ​? അതിൽ കുരുവികളുടെ എണ്ണം കേട്ടാൽ ഞെട്ടും
cancel

സിഡ്​നി: ലോകത്ത്​ മൊത്തം എത്ര പക്ഷികളുണ്ടെന്ന്​ അറിയാമോ?. ഏറ്റവും പുതിയ പഠനപ്രകാരം ലോകത്ത്​ 5000 കോടി പക്ഷികളുണ്ടെന്നാണ്​ കണ്ടെത്തൽ. ഇതിൽ​ 1.6 ശതകോടി കുരുവികൾ മാത്രമുണ്ടെന്നാണ്​ കണക്ക്​. കാളിക്കിളി (European Starling), വയൽകോതി കത്രിക (barn swallow), കടൽക്കാക്ക (ring-billed gulls) എന്നീ പക്ഷി വർഗങ്ങളുടെയും ജനസംഖ്യ ശതകോടിക്കും മേൽ വരുമെന്നാണ്​ ക​െണ്ടത്തൽ.

എന്നിരുന്നാലും, മിക്ക പക്ഷി വർഗങ്ങളും അപൂർവമാണ്. പത്തിൽ ഒന്ന്​ പക്ഷി വർഗങ്ങളുടെയും എണ്ണം​ 5,000ത്തിൽ താഴെ മാ​ത്രമാണുള്ളത്​. ആഗോള പക്ഷി ജനസംഖ്യയുടെ ഈ കണക്കുകൾ പക്ഷികളെ വംശനാശത്തിൽ നിന്ന് രക്ഷിക്കാനുള്ള സംരക്ഷണ ശ്രമങ്ങൾക്ക് സഹായകമാകുമെന്ന് ആസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ ഗവേഷക സംഘം പറയുന്നത്​.

'നമ്മുടെ സ്വന്തം ജീവിവർഗങ്ങളെ കണക്കാക്കാൻ നാം ധാരാളം സമയവും പണവും ചെലവഴിക്കുന്നു, പക്ഷേ നമ്മുടെ ചുറ്റും ജീവിക്കുന്ന ഈ ജൈവ വൈവിധ്യത്തെ നാം എങ്ങനെ കണക്കാക്കുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്' -ഗവേഷകനായ ഡോ. കോറി കല്ലഗൻ ബി.ബി.സിയോട്​ പറഞ്ഞു.

ലോകത്തിലുള്ള പക്ഷികളുടെ എണ്ണം കണക്കാക്കൽ ശ്രമകരമായ ദൗത്യമായിരുന്നു. 10,000 മുതൽ 13,000 വരെ പക്ഷിവർഗങ്ങളിൽ നിന്ന് 200 മുതൽ 400 ശതകോടി പക്ഷികൾ ഉള്ളതായായിരുന്നു മുൻ‌കാല കണക്കുകൾ. കഴിഞ്ഞ പതിറ്റാണ്ടിനി​െട 9,700 ഇനം ജീവനുള്ള പക്ഷികളെ (നാട്ടുപക്ഷികളെ ഒഴിവാക്കി) ഓസ്ട്രേലിയൻ ഗവേഷകർ വിശകലനം ചെയ്തു.

വിദഗ്​ധരിൽ നിന്നുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചതുൾപ്പെടെ വിവിധ ഘട്ടങ്ങളിലൂടെയാണ്​ ഗവേഷകർ തങ്ങളുടെ കണ്ടെത്തലുകൾ പരിഷ്​കരിച്ച്​ കൂടുതൽ കുറ്റമറ്റതാക്കിയത്​.

മിക്ക പക്ഷികളും ഉത്തരാർധഗോളത്തിലാണ്​ കാണപ്പെടുന്നതാണ് നാഷനൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്. യൂറോപ്പ്, വടക്കൻ ഏഷ്യ, വടക്കേ ആഫ്രിക്ക, അറേബ്യൻ ഉപദ്വീപിന്‍റെ ചില ഭാഗങ്ങൾ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലായാണിത്​. മഡഗാസ്​കറിലും അന്‍റാർട്ടിക്കയിലുമാണ്​ കുറവ്​ പക്ഷികളെ കാണപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bird populationHouse sparrow
News Summary - at least 50 billion individual wild birds in the world study
Next Story