Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ വീണ്ടും...

യു.എസിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
യു.എസിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
cancel

വാഷിങ്ടൺ: യു.എസിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിക്കും സംഭവത്തിൽ പരിക്കേറ്റു. മേരിലാൻഡിലെ ഒരു നിർമ്മാണശാലയിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

ഉച്ചക്ക് രണ്ടരയോടെയാണ് വെടിവെപ്പുണ്ടായെന്ന വിവരം ലഭിച്ചതെന്ന് ​പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് എത്തുമ്പോൾ നാല് പേർ വെടിയേറ്റ് കിടക്കുന്നതാണ് ആദ്യം കണ്ടത്. ഇതിൽ മൂന്ന് പേർ പിന്നീട് മരിച്ചു.

മാർക്ക് അലൻ ഫെറി, ചാർലിസ് എഡ്വാർഡ് മിന്നിക്, ജോഷ്വേ റോബർട്ട് വാൽസേ എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലാരും നിർമ്മാണശാലയിലെ ജീവനക്കാരാണ്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Show Full Article
TAGS:US Shooting
News Summary - At least 3 dead, 3 injured in mass shooting at Maryland
Next Story