Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിൽ...

ബംഗ്ലാദേശിൽ ബോട്ടപകടത്തിൽ 25 മരണം

text_fields
bookmark_border
ബംഗ്ലാദേശിൽ ബോട്ടപകടത്തിൽ 25 മരണം
cancel

ധാക്ക: ബംഗ്ലാദേശിൽ ബോട്ടപകടത്തിൽ 25​ പേർ മുങ്ങി മരിച്ചതായി റി​േപാർട്ട്​. നൂറോളം യാത്രക്കാരുമായി പടിഞ്ഞാറൻ ധാക്കയിലേക്ക്​ നീങ്ങുകയായിരുന്ന ബോട്ടാണ്​ ബുറിഗംഗ നദിയിൽ മുങ്ങിയത്​. മരിച്ചവരിൽ ആറു സ്​ത്രീകളും മൂന്ന്​ കുട്ടികളുമുണ്ട്​. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റി​േ​പ്പാർട്ട്​ ചെയ്യുന്നു.

മറ്റൊരു യാത്ര ബോട്ടുമായി ഇടിച്ചാണ്​ ബോട്ട്​ മുങ്ങി​യതെന്നാണ്​ വിവരം. കാലാവസ്​ഥ പ്രതികൂലമായത്​ രക്ഷാപ്രവർത്തനത്തിന്​ തടസമായി നിൽക്കുന്നുണ്ട്​. ആവശ്യത്തിന്​ സുരക്ഷ സംവിധാനങ്ങളില്ലാത്തതാണ്​ മരണസംഖ്യ ഉയർത്തിയതെന്ന്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

നിയന്ത്രണങ്ങളിലുണ്ടാവുന്ന വീഴ്​ച കാരണം ബോട്ടപകടങ്ങൾ ബംഗ്ലാദേശിൽ പതിവാണ്​. രാജ്യത്തെ ഏറ്റവും വലിയ ബോട്ട്​ സ്​റ്റേഷനായ സന്ദർഗട്ടിന്​ സമീപമാണ്​ അപകടം നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FerryBangladesh accident
News Summary - At least 23 die in Bangladesh ferry accident
Next Story