Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ വധശ്രമത്തെ അതിജീവിച്ച് ഹിസ്ബുല്ല നേതാവ്; ബെയ്റൂത്തിൽ 22 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഇസ്രായേൽ വധശ്രമത്തെ അതിജീവിച്ച് ഹിസ്ബുല്ല നേതാവ്; ബെയ്റൂത്തിൽ 22 പേർ കൊല്ലപ്പെട്ടു
cancel

ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്.

ആക്രമണത്തിൽ 117 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കുടുംബത്തിലെ എട്ട് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉന്നത ഹിസ്ബുല്ല നേതാവായ വാഫിഖ് സഫ ഇസ്രായേലിന്റെ വധശ്രമത്തെ അതിജീവിക്കുകയും ചെയ്തു. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അതേസമയം, യു.എൻ സമാധാനസംഘത്തിന് നേ​രെ ഇസ്രായേൽ മനപ്പൂർവം വെടിയുതിർത്തു. ലബനാനിലാണ് സംഭവമുണ്ടായത്. വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റുവെന്നും സമാധാനസംഘം അറിയിച്ചു. ഇത് ഇസ്രായേൽ നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെ ഏറ്റവും പുതിയ ലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധവും ശക്തമാവുകയാണ്.

നകൗരയിലെ യു.എൻ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തുടർന്ന് വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയും കമ്യൂണിക്കേഷൻ സിസ്റ്റം തകരാറിലാക്കുകയും ചെയ്തുവെന്നും യു.എൻ വ്യക്തമാക്കി.

ടാങ്ക് ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചാണ് ഇസ്രായേൽ ആ​ക്രമണം നടത്തിയതെന്ന് ലബനാനിലെ യു.എൻ സമാധാനസേനയുടെ ഉദ്യോഗസ്ഥ ആൻ​ഡ്രിയ തെനന്റി പറഞ്ഞു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - At least 22 people killed in deadliest Israeli strike
Next Story