പാകിസ്താനിൽ മഞ്ഞുവീഴ്ച: 22 മരണം
text_fieldsപാകിസ്താനിലെ മുറെയിൽ മഞ്ഞിൽ കുടുങ്ങിയ വാഹനം നീക്കുന്ന സൈനികർ
ലാഹോർ: പാകിസ്താനിലെ പ്രധാന മലമ്പ്രദേശമായ മുറെയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഒമ്പതുകുട്ടികളടക്കം 22 പേർ മരിച്ചു. തുടർന്ന് ഈ പ്രദേശത്തെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. പെട്ടെന്നുണ്ടായ കനത്ത മഞ്ഞുവീഴ്ചയിൽ തണുത്തുറഞ്ഞാണ് എല്ലാവരും മരിച്ചത്.
പഞ്ചാബ് പ്രവിശ്യയിലെ പ്രധാന വിനോദസഞ്ചാരമേഖലയാണ് മുറെ. നൂറോളം കാറുകളാണ് മഞ്ഞിലുറഞ്ഞുപോയത്. ഇതുമൂലം റാവൽപിണ്ടിയിൽ നിന്ന് മുറെയിലേക്കുള്ള റോഡുകൾ തടസ്സപ്പെട്ടു. മഞ്ഞുവീഴ്ച കാണാനായി ആയിരക്കണക്കിന് സഞ്ചാരികളാണ് മുറെയിലെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

