Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊലക്കളമായി മ്യാൻമർ;...

കൊലക്കളമായി മ്യാൻമർ; പൊലീസ് വെടിവയ്പിൽ 18 മരണം

text_fields
bookmark_border
myanmar
cancel

യാങ്കൂൺ: പട്ടാള അട്ടിമറിക്കെതിരെ മ്യാൻമറിൽ നടന്ന പ്രതിഷേധത്തിന്​ നേരെ പൊലീസ്​ നടത്തിയ വെടിവെയ്​പ്പിൽ ​18 പേർ കൊല്ലപ്പെട്ടു. 30 ലധികം പേർക്ക് പരുക്കേറ്റു. യു.എൻ മനുഷ്യാവകാശ ഓഫീസാണ്​ സംഭവം പുറ​ത്തെത്തിച്ചത്​. പട്ടാള അട്ടിമറിക്കെതിരെ രാജ്യത്ത്​ നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ മരണനിരക്കാണിത്​.

ഫെബ്രുവരി ഒന്നിനാണ് പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തത്​. ഭരണാധികാരിയും നൊബെൽ സമ്മാന ജേതാവുമായ ഓങ് സാങ്​ സൂചിയെയും ഭരണകക്ഷി നേതാക്കളെയും തടവിലാക്കിയിരിക്കുകയാണ്​.

അതെ സമയം പട്ടാള അട്ടിമറിക്കെതിതെ മ്യാൻമറില്‍ ശക്തമായ ജനകീയ പ്രക്ഷോഭമാണ്​ നടക്കുന്നത്​. പ്രക്ഷോഭത്തെ അടിച്ചമർത്താൻ സൈന്യം കണ്ണീര്‍വാതകം പ്രയോഗിക്കുകയും ക്രൂരമായ മര്‍ദ്ദനം അഴിച്ചു​വിടുകയും ചെയ്​തിരുന്നു​. മെഡിക്കൽ വിദ്യാർഥികളും യുവാക്കളുമടക്കം രാപകൽ വിത്യാസമില്ലാ​തെ തെരുവിൽ പ്രതിഷേധത്തിലാണ്​. പ്രതിഷേധങ്ങൾ ശക്​തമായതിനൊപ്പം വ്യാപിക്കാൻ തുടങ്ങിയതോടെയാണ്​ ശനിയാഴ്ച മുതൽ പ്രക്ഷോഭർക്ക് നേരെ സൈന്യം തോക്കുപയോഗിക്ക​ാൻ തുടങ്ങിയതെന്ന്​ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

പട്ടാളത്തിന്‍റെ കിരാത നടപടിയിൽ ശക്​തമായി അപലപിക്കുന്നതായി യു.എൻ അറിയിച്ചു. സമാധാനമായി പ്രതിഷേധിക്കുന്നവർക്ക്​ നേരെ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്നും യു.എൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestsMyanmar18 killed
News Summary - At least 18 killed in Myanmar on bloodiest day of protests
Next Story