റഷ്യൻ സൈനിക പരിശീലന ഗ്രൗണ്ടിൽ വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്ക്
text_fieldsമോസ്കോ: റഷ്യൻ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു 15 പേർക്ക് പരിക്കേറ്റു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത പുറത്ത് വിട്ടത്. ബെൽഗോറോഡ് മേഖലയിലെ ഗ്രൗണ്ടിൽ ഷൂട്ടിങ് പരിശീലനം നടക്കുമ്പോഴാണ് സംഭവമുണ്ടായത്.
യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ ആഗ്രഹിച്ചെത്തിയവർക്ക് പരിശീലനം നൽകുന്നതിനിടെ രണ്ട് പേരെത്തി വെടിവെക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മുൻ സോവിയറ്റ് റിപബ്ലിക്കിൽ നിന്നുള്ളവരാണ് അക്രമകാരികളെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്. ഇരുവരേയും സംഭവത്തിന് ശേഷം വധിച്ചുവെന്നും റഷ്യ അറിയിച്ചു.
അതേസമയം, താജിക്കിസ്താനിൽ നിന്നുള്ളവരാണ് അക്രമികളെന്ന പ്രസ്താവനയുമായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ ഉപദേശകൻ രംഗത്തെത്തി. മതത്തെ സംബന്ധിച്ച വാക്ക് തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് സെലൻസ്കിയുടെ ഉപദേഷ്ടാവ് ഒലക്സി അറെസ്റ്റോവിച്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

