യു.എസിൽ വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, ആറ് പേർക്ക് പരിക്ക്
text_fieldsവാഷിങ്ടൺ: യു.എസിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റോചെസ്റ്റർ പാർക്കിൽ ഞായറാഴ്ച വൈകീട്ടോടെയാണ് വെടിവെപ്പുണ്ടായത്.
20കാരനാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്നാണ് വിവരം. മറ്റൊരാൾ ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റ് അഞ്ച് പേരുടെ നില ഗുരുതരമല്ല. വൈകീട്ട് 6.20ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. പാർക്കിൽ വലിയ ആൾക്കൂട്ടം ഉണ്ടായിരുന്ന സമയത്താണ് വെടിവെപ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു.
എത്ര പേരാണ് വെടിവെപ്പിൽ പങ്കെടുത്തതെന്ന വിവരങ്ങൾ പൂർണമായും ഇപ്പോൾ ലഭ്യമാല്ലെന്ന് റോസ്ചെസ്റ്റർ പൊലീസ് ക്യാപ്റ്റൻ ഗ്രേക് ബെല്ലോ പറഞ്ഞു. ഇത് കണ്ടെത്താൻ ദൃക്സാക്ഷികളുടെ മൊഴിയെടുക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

