Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയൂറോപ്പിൽ അഭയം...

യൂറോപ്പിൽ അഭയം തേടുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

text_fields
bookmark_border
യൂറോപ്പിൽ അഭയം തേടുന്നവരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്
cancel

ബാ​ഴ്സി​ലോ​ണ: ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​വും പ​ട്ടി​ണി​യും കാ​ര​ണം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ അ​ഭ​യം തേ​ടു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഏ​ജ​ൻ​സി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്.

നോ​ർ​വേ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, 27 അം​ഗ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി 10.14 ല​ക്ഷം അ​പേ​ക്ഷ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച​ത്. 2023നെ ​അ​പേ​ക്ഷി​ച്ച് 11 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വാ​ണി​ത്. ജ​ർ​മ​നി​യി​ൽ അ​ഭ​യം തേ​ടാ​നാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ആ​ഗ്ര​ഹി​ച്ച​ത്. 2.37 ല​ക്ഷം അ​ഭ​യാ​ർ​ഥി​ക​ൾ ജ​ർ​മ​നി​യി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കി.

എ​ന്നാ​ൽ, 2023ലെ ​ക​ണ​ക്കി​നെ അ​പേ​ക്ഷി​ച്ച് 29 ശ​ത​മാ​നം ഇ​ടി​വാ​ണ് അ​പേ​ക്ഷ​യി​ലു​ണ്ടാ​യ​ത്. ജ​ർ​മ​നി​യി​ൽ ഈ​യി​ടെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ടി​യേ​റ്റ​വി​രു​ദ്ധ​രാ​യ തീ​വ്ര​വ​ല​തു​പ​ക്ഷ പാ​ർ​ട്ടി വ​ൻ വി​ജ​യം നേ​ടി​യി​രു​ന്നു.

സി​റി​യ​ക്കാ​രാ​ണ് അ​ഭ​യം തേ​ടു​ന്ന​വ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ. മൊ​ത്തം അ​ഭ​യാ​ർ​ഥി അ​പേ​ക്ഷ​ക​ളി​ൽ 15 ശ​ത​മാ​ന​വും സി​റി​യ​ക്കാ​രു​ടേ​താ​ണ് (1.51 ല​ക്ഷം). ബ​ശ്ശാ​റു​ൽ അ​സ​ദി​ന്റെ ഭ​ര​ണം ത​ക​രു​ക​യും 14 വ​ർ​ഷ​ത്തെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം അ​വ​സാ​നി​ക്കു​ക​യും ചെ​യ്ത​തോ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള ല​ക്ഷ​ങ്ങ​ളാ​ണ് നാ​ട്ടി​ൽ തി​രി​ച്ചു​വ​രു​ന്ന​ത്. അ​ഫ്ഗാ​നി​സ്താ​ൻ (87,000), വെ​നി​േ​സ്വ​ല (74,000), യു​ക്രെ​യ്ൻ (44,000) തു​ട​ങ്ങി​യ രാ​ജ്യ​ക്കാ​രാ​ണ് അ​ഭ​യം തേ​ടു​ന്ന​വ​രി​ൽ ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​ന​ത്തു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asylum cases in EuropeRefugee status applicationsMigration trends in Europe
News Summary - Asylum cases in Europe fell 11% last year: Here's look at the numbers
Next Story