Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​സ്ട്രസെ​ന​കയുടെ...

ആ​സ്ട്രസെ​ന​കയുടെ വാക്​സിൻ പരീക്ഷണം മുന്നറിയിപ്പ്​; ഗവേഷകരെ നിരുത്സാഹപ്പെടുത്തരുതെന്ന്​ ലോകാരോഗ്യ സംഘടന

text_fields
bookmark_border
ആ​സ്ട്രസെ​ന​കയുടെ വാക്​സിൻ പരീക്ഷണം മുന്നറിയിപ്പ്​; ഗവേഷകരെ നിരുത്സാഹപ്പെടുത്തരുതെന്ന്​ ലോകാരോഗ്യ സംഘടന
cancel


സൂറിച്ച്: ബ്രിട്ടനിൽ ഒാ​ക്​​സ്ഫോഡ്​​ സ​ർ​വ​ക​ലാ​ശാ​ല-​ആ​സ്ട്രസെ​ന​ക കോ​വി​ഡ്​ വാ​ക്​​സിൻ പരീക്ഷണം നിർത്തിവെച്ചതിൽ പ്രതികരണവുമായി ലേകാരോഗ്യ സംഘടന. ഇത്​ മുന്നറിയിപ്പ് നൽകുന്ന സന്ദേശം മാത്രമാണെന്നും ഗവേഷകരെ നിരുത്സാഹപ്പെടുത്തരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ക്ലിനിക്കൽ പരീക്ഷണങ്ങളിലെ ഉയര്‍ച്ചകളും താഴ്ചകളും തിരിച്ചറിയാനുള്ള വേക്ക്​ അപ്പ്​ കോൾ മാത്രമാണിത്​. അതിനനുസരിച്ച്​ നമ്മൾ തയാറെടുക്കണം. ഗവേഷകരെ നിരുത്സാഹപ്പെടുത്തരുത്. ഇത്തരത്തില്‍ തിരിച്ചടികള്‍ വീണ്ടും സംഭവിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ ജെനീവയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഓക്​സ്​ഫോഡ്​ സർവകലാശാലയുടെ ഗവേഷണത്തിന്​ കീഴിൽ വികസിപ്പിച്ച കോവിഡ്​ വാക്​സി​െൻറ പരീക്ഷണം നിർത്തിവെച്ചത്​. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ​ക്ക്​ സു​ഷു​മ്​​ന നാ​ഡി​യെ ബാ​ധി​ക്കു​ന്ന ട്രാ​ൻ‌​വേ​ഴ്‌​സ് മൈ​ലി​റ്റി​സ് രോ​ഗം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ്​ പ​രീ​ക്ഷ​ണം മ​ര​വി​പ്പി​ച്ച​ത്. ഒ​ന്നും ര​ണ്ടും ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ബ്രി​ട്ട​ൻ, അ​മേ​രി​ക്ക, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ എ​ന്നി​വി​ട​ങ്ങ​ളി​െ​ല 30,000 പേ​രി​ൽ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ അത്​ താൽക്കാലികമായി നിർത്തിവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOcovid vaccineAstraZenecaVaccine Trial
Next Story