Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസ്​ട്രസെനക കോവിഡ്​...

ആസ്​ട്രസെനക കോവിഡ്​ വാക്​സിൻ വളണ്ടിയർ മരിച്ചു; പരീക്ഷണം തുടരാൻ അനുമതി

text_fields
bookmark_border
ആസ്​ട്രസെനക കോവിഡ്​ വാക്​സിൻ വളണ്ടിയർ മരിച്ചു; പരീക്ഷണം തുടരാൻ അനുമതി
cancel

സാവോപോളോ: ഓക്​സ്​ഫോർഡ്​ യൂനിവേഴ്​സിറ്റിയു​ടെ ആസ്​ട്രസെനക കോവിഡ്​ വാക്​സിൻ പരീക്ഷിച്ച വളണ്ടിയർ മരിച്ചതായി ബ്രസീലിയൻ ഹെൽത്ത്​ അതോറിറ്റി അൻവിസ. വാക്​സിൻ പരീക്ഷണത്തിലെ സുരക്ഷ പരിശോധിക്കുന്ന രാജ്യാന്തര സമിതിക്ക്​ മുമ്പാകെ തിങ്കളാഴ്​ചയാണ്​ അൻവിസ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ വാക്​സിൻ പരീക്ഷണം തുടരാമെന്നാണ്​ സമിതി അറിയിച്ചതെന്നും അൻവിസ പ്രസ്​താവനയിൽ അറിയിച്ചു.

മരിച്ച വളണ്ടിയർക്ക്​ കമ്പനിയുടെ വാക്​സിൻ ഡോസ്​ നൽകിയിട്ടില്ലെന്നാണ്​ ആസ്​ട്രസെനകയുടെ പ്രതികരണം. ക്ലിനിക്കൽ ട്രയൽ നിയമങ്ങളും പരീക്ഷണത്തിലെ രഹസ്യസ്വഭാവും സംരക്ഷിക്കേണ്ടതിനാൽ വ്യക്തികളുടെ വിവരങ്ങൾ പുറത്തുവിടില്ലെന്നും വളണ്ടിയർ മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്നും​ ആസ്​ട്രസെനക അറിയിച്ചു​.

ബ്രസീലിൽ ആസ്​ട്രസെനകയുടെ മൂന്നാംഘട്ട വാക്​സിൻ പരീക്ഷണത്തി​ന്​ ഏകോപിപ്പിക്കുന്നത്​ സാവാപോളോ ഫെഡറൽ യൂനിവേഴ്​സിറ്റിയാണ്​.

ആസ്​ട്രസെനകയുടെ വാക്​സിൻ പരീക്ഷണം യു.എസിലും യു.കെയിലും സൗത്ത്​ ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും നടക്കുന്നുണ്ട്​. നേരത്തെ വാക്​സിൻ പരീക്ഷിച്ച വ്യക്തിക്ക്​ അപൂർവ രോഗം കണ്ടെത്തിയതിനെ തുടർന്ന്​ ഇന്ത്യയിൽ ഉൾപ്പെടെ ട്രയൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineAstraZenecaVaccine TrialVaccine Trial Volunteer
Next Story