Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാസ്​ക്​ ധരിക്കാൻ...

മാസ്​ക്​ ധരിക്കാൻ പറഞ്ഞതിന്​ ബാങ്കിൽ നിന്ന്​ 5.8 കോടി രൂപ പിൻവലിച്ച്​ കോടീശ്വരൻ; ജീവനക്കാരെ കൊണ്ട്​ നോട്ട്​ എണ്ണിപ്പിച്ചു

text_fields
bookmark_border
മാസ്​ക്​ ധരിക്കാൻ പറഞ്ഞതിന്​ ബാങ്കിൽ നിന്ന്​ 5.8 കോടി രൂപ പിൻവലിച്ച്​ കോടീശ്വരൻ; ജീവനക്കാരെ കൊണ്ട്​ നോട്ട്​ എണ്ണിപ്പിച്ചു
cancel

ഷാങ്​ഹായ്​: സെക്യൂരിറ്റി ജീവനക്കാരൻ മാസ്ക്​​ ധരിക്കാൻ ആവശ്യപ്പെട്ടതിൽ ക്ഷുഭിതനായി ചൈനയിലെ ശതകോടീശ്വരൻ ബാങ്കിൽ നിന്ന്​ ഭീമമായ സംഖ്യ പിൻവലിച്ചു. സെക്യൂരിറ്റിയോട്​ ഉടക്കിയ കോടീശ്വരൻ പിൻവലിച്ച മുഴുവൻ തുകയുടെയും നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി നൽകാനും ആവശ്യപ്പെട്ടു.

ചൈനീസ്​ സാമൂഹിക മാധ്യമമായ വെയ്​ബോയിൽ 'സൺവെയർ' എന്നറിയപ്പെടുന്ന കോടീശ്വരൻ ബാങ്ക്​ ഓഫ്​ ഷാങ്​ഹായ്​യുടെ ബ്രാഞ്ചിൽ നിന്നാണ്​ അഞ്ച്​ ദശലക്ഷം യുവാൻ (5.8 കോടി രൂപ) പിൻവലിച്ചത്​. ഒരാൾക്ക്​ പിൻവലിക്കാവുന്ന പരമാവധി തുകയാണിത്​.

തന്‍റെ മുഴ​ുവൻ സമ്പാദ്യവും പിൻവലിക്കുന്നത്​ വരെ എല്ലാ ദിവസവും ബാങ്കിൽ പോകുമെന്നും ജീവനക്കാരെ കൊണ്ട്​ നോട്ട്​ എണ്ണിക്കുമെന്നും ശപഥം ചെയ്​തിരിക്കുകയാണ്​ കക്ഷി. ബാങ്ക്​ ജീവനക്കാർ തന്നോട്​ മോശമായി പെരുമാറിയെന്നാണ്​ അദ്ദേഹത്തിന്‍റെ ആരോപണം. എന്നാൽ കാര്യമെന്തണെന്ന്​ വിശദീകരിക്കുന്നുമില്ല. ജീവനക്കാരുടെ പെരുമാറ്റം കാരണം പണം മുഴുവൻ പിൻവലിച്ച്​ മറ്റ്​ ബാങ്കുകളിൽ നിക്ഷേപിക്കാനാണ്​ അദ്ദേഹത്തിന്‍റെ പദ്ധതി.

രണ്ട്​ ബാങ്ക്​ ജീവനക്കാർ മണിക്കൂറുകളെടുത്താണ്​ നോട്ട്​ എണ്ണിത്തീർത്തത്​. കഥാനായകൻ നോട്ടുകൾ സ്യൂട്ട്​കേസിലേക്ക്​ മാറ്റുകയും അവ കാറിലേക്ക്​ മാറ്റുകയും ചെയ്യുന്ന ചിത്രങ്ങൾ വൈറലായി.

ജീവനക്കാർ ചട്ടങ്ങൾ ഒന്നും തന്നെ തെറ്റിച്ചിട്ടില്ലെന്നും മാസ്​ക്​ ധരിക്കാൻ മാത്രമാണ്​ ആവശ്യപ്പെട്ട​െതന്നും ബാങ്ക്​ പ്രതികരിച്ചു. എന്നാൽ ബാക്കി പണം പിൻവലിക്കാൻ കോടീശ്വരൻ ബാങ്കിൽ എത്തിയോ എന്ന കാര്യത്തിൽ തീർച്ചയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:millionaireface maskbank of shanghai
News Summary - being asked to wear face mask Chinese Millionaire Withdraws Rs 5.7 Crore And Orders Bank Staff To Count It Note By Note
Next Story