മരിച്ച് 14 വർഷത്തിനു ശേഷം ചൈനീസ് നേതാവിന് അന്ത്യനിദ്ര
text_fieldsബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് അനഭിമതനായ മുൻ നേതാവ് ഷാവോ സിയാ ങ്ങിെൻറ മൃതദേഹം സംസ്കരിച്ചു. മരിച്ച് 14 വർഷങ്ങൾക്കു ശേഷമാണ് സംസ്കാരം നടക്കുന്ന ത്. 1989ലെ ടിയാനൻമെൻ ജനാധിപത്യ പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യത്തെ ഉപയോഗിക്കുന്നതിനെ ഷാവോ എതിർത്തതാണ് പാർട്ടിയിൽനിന്ന് പുറത്താക്കാൻ കാരണം. മൃതദേഹം സംസ്കരിച്ച വാർത്തയും ചൈനീസ് മാധ്യമങ്ങൾ തമസ്കരിച്ചു.
മനുഷ്യാവകാശധ്വംസനങ്ങൾ നടത്തുന്ന ചൈനീസ് നേതാക്കളിൽ വേറിട്ട വ്യക്തിയായിരുന്നു ഇദ്ദേഹം. 2005 ജനുവരി 17നാണ് 85ാം വയസ്സിൽ ഷാവോ അന്തരിച്ചത്. ടിയാനൻമെൻ ചത്വരത്തിൽ നടന്ന പ്രക്ഷോഭത്തിനു നേരെ നടന്ന സൈനിക നടപടിയിൽ 10,000പേരെങ്കിലും കൊല്ലപ്പെട്ടെന്നാണ് കണക്ക്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്നു ഷാവോ. ചൈനയുടെ എതിർപ്പു മൂലമാണ് സംസ്കാരം ഇത്രകാലം വൈകിയത്.