Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ കാലത്ത്​...

കോവിഡ്​ കാലത്ത്​ ലോകത്ത്​ തിരക്കേറിയ വിമാനത്താവളം

text_fields
bookmark_border
alaska-airport
cancel

അങ്കറേജ്​: കോറോണ വൈറസ്​ ലോക​ത്തിലെ വിമാന യാത്രക്ക്​ സൃഷ്​ടിച്ച വെല്ലുവിളി ചില്ലറയല്ല. വൈറസ്​ അതിവേഗം ലോകത്തിൽ പടർന്നതോടെ മിക്ക രാജ്യങ്ങളിലും യാത്ര വിമാനങ്ങൾ സർവീസ്​ നിർത്തി. എങ്കിലും ചരക്ക്​ നീക്കം തുടരു​ന്നുണ്ട്​. പുതിയ സാഹചര്യത്തിൽ വിമാന യാത്രയുമായി ബന്ധപ്പെട്ട കൗതുകകരമായ പല കാര്യങ്ങളും പുറത്ത്​ വരുന്നുണ്ട്​. അതിലൊന്ന്​ തിരക്കേറിയ വിമാനത്താവളം സംബന്ധിച്ചുള്ള വിവരങ്ങളാണ്​.

ലോകത്ത്​ തിരക്കേറിയ വിമാനത്താവളത്തി​​െൻറ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്​ ലണ്ടൻ, ന്യൂയോർക്ക്​, ദുബൈ, ഹോ​ങ്കോങ്​ പോലുള്ള എയർപോർട്ടുകളായിരുന്നു. എന്നാൽ, കോവിഡ്​ വന്നതോടെ സ്ഥിതി മാറി. അലാസ്​കയിലെ അങ്കറേജ്​ വിമാനത്താവളമാണ്​ ഇപ്പോൾ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. ചരക്ക്​ നീക്കത്തി​​െൻറ ഹബ്ബായി അങ്കറേജ്​ മാറി.

കാർഗോ വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അഞ്ചാം സ്ഥാനത്താണ്​ അങ്കറേജ്​. കോവിഡ്​ വന്നതോടെ മറ്റ്​ വിമാനത്താവളങ്ങളിൽ വിമാനങ്ങൾ കൂട്ടത്തോടെ പാർക്ക്​ ചെയ്​തതിനെ തുടർന്ന്​ വടക്കേ അമേരിക്കക്കും ഏഷ്യക്കുമിടയിലെ തന്ത്രപ്രധാനമായ വിമാനത്താവളങ്ങളിലൊന്നായ അങ്കറേജിൽ തിരക്കേറുകയായിരുന്നു. ഏപ്രിൽ 25ാം തീയതിലെ കണക്ക്​ പ്രകാരം 948 വിമാനങ്ങളാണ്​ അങ്കറേജിലെത്തിയത്​. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ 682 വിമാനങ്ങളെത്തിയ സ്ഥാനത്താണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscovid 19Busiest Airport
News Summary - You Won’t Believe Where The World’s Busiest Airport Is Right Now-World news
Next Story