ജപ്പാൻ മുൻ പ്രധാനമന്ത്രി നകാസോണെ അന്തരിച്ചു
text_fields
ടോക്യോ: ജാപ്പനീസ് മുൻ പ്രധാനമന്ത്രിയും യു.എസ് പ്രസിഡൻറ് റൊണാൾഡ് റെയ്ഗെൻറ ഉറ്റസുഹൃത്തുമായിരുന ്ന യസുഹിതോ നകാസോണെ അന്തരിച്ചു. 101 വയസ്സായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത് നാവികസേന ഓഫിസറായിരുന്ന ഇദ്ദേഹം 1982 മ ുതൽ 1987 വരെയാണ് പ്രധാനമന്ത്രിപദത്തിലിരുന്നത്. രണ്ടാംലോകയുദ്ധവും ശീതകാലയുദ്ധവും തകർത്ത ജപ്പാനെ പുനരുജ്ജീവ ിപ്പിക്കാൻ ശ്രമം നടത്തിയ ഭരണാധികാരിയാണ്.
യു.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താനും മുൻകൈയെടുത്തു. രണ്ടാംലോകയുദ്ധാനന്തരം അമേരിക്കയുടെ നേതൃത്വത്തിലുണ്ടാക്കിയ യുദ്ധവിരുദ്ധ ഭരണഘടന പൊളിച്ചെഴുതണമെന്നത് നകാസോണെയുടെ ലക്ഷ്യമായിരുന്നു. എന്നാൽ, അത് നടപ്പാക്കാനായില്ല. റെയ്ഗെൻറയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറുടെയും സമകാലികനാണ് നകാസോണെ. റെയ്ഗനുമായുള്ള നകാസോണെയുടെ സൗഹൃദം ‘റോൺ-യസു’ കൂട്ടുകെട്ടെന്ന പേരിൽ പ്രശസ്തമാണ്.
യു.എസിെൻറ മുങ്ങാത്ത വിമാനവാഹിനിയാക്കി ജപ്പാനെ മാറ്റുമെന്നു പറഞ്ഞ നകാസോണെ, പ്രതിരോധ ബജറ്റ് മൊത്തം ദേശീയ വരുമാനത്തിെൻറ ഒരു ശതമാനമാക്കി നിജപ്പെടുത്തണമെന്ന കീഴ്‌വഴക്കം ഉപേക്ഷിച്ചു. 2003ലാണ് രാഷ്ട്രീയത്തിൽനിന്നു വിരമിച്ചത്. എങ്കിലും യുദ്ധവേളകളിൽ സൈന്യത്തിന് ഇടപെടാനുള്ള അധികാരം സംബന്ധിച്ച് അവ്യക്തത മാത്രം ശേഷിക്കുന്ന ഭരണഘടന മാറ്റിയെഴുതണമെന്ന് ഭരണനേതൃത്വത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. നിലവിലെ പ്രധാനമന്ത്രി ഷിൻസോ അബെക്കും നകാസോണെയുടെ നിലപാടാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
