ഷി ജിൻപിങ്​ പ്രചണ്ഡയുമായി കൂടിക്കാഴ്​ച നടത്തി

22:27 PM
13/10/2019
xi-jinping-131019.jpg

കാഠ്​മണ്ഡു: ഇന്ത്യ സന്ദർശനത്തിനു ശേഷം ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്​ നേപ്പാളി​​െലത്തി. ദ്വിദിന സന്ദർശനത്തിനായി ഷി ശനിയാഴ്​ചയാണ്​ നേപ്പാളി​െലത്തിയത്​.

നേപ്പാൾ കമ്മ്യൂണിസ്​റ്റ്​ പാർട്ടി സഹചെയർമാൻ പുഷ്​പ കമൽ ദഹൽ പ്രചണ്ഡയുമായും മറ്റ്​ നേതാക്കളുമായും ഷി കൂടിക്കാഴ്​ച നടത്തി.നേപ്പാളും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ പ്രചണ്ഡ വഹിച്ച പങ്കിനെ ഷി ​പ്രശംസിച്ചു.

23 വർഷത്തിനു ശേഷം നേപ്പാൾ സന്ദർശിക്കുന്ന ആദ്യ ചൈനീസ്​ പ്രസിഡൻറാണിദ്ദേഹം.

Loading...
COMMENTS