ബീജിങ്: കോവിഡ് വൈറസ് വ്യാപനം ചൈനയിൽ തുടങ്ങിയത് മുതൽ വുഹാനിലെ വൈറോളജി ലാബ് ലോകത്ത് ചർച്ചാ വിഷയമാണ്. ആഗോള മാധ്യമങ്ങൾ ലാബിനെ കുറിച്ച് നൽകിവരുന്ന വാർത്തകൾ പല അഭ്യൂഹങ്ങളിലേക്കും ഉൗഹാപോഹങ്ങളിലേക്കുമാണ് നയിച് ചിരിക്കുന്നത്. കോവിഡ് 19 വൈറസ് ചൈനീസ് വൈറസാണെന്ന തരത്തിൽ അമേരിക്കയിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് തന്നെ പ് രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. വൈറസ് വുഹാനിലെ ലാബില്‍ നിന്ന് 'പുറത്തുചാടിയതാണോ' എന്നതിനെ കുറിച്ച് അമേര ിക്ക അന്വേഷിക്കുകയാണെന്ന് ഇന്നലെ ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറയുകയുണ്ടായി.
ഇതുമായി ബന്ധപ്പെട്ട് വുഹാനിലെ ലാബ് ഡയറക്ടര്‍ യുവാന്‍ സിമിങ് തന്നെ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. വുഹാനിലെ പി-4 ഗവേഷണ കേന്ദ്രത്തില്‍നിന്നാണ് വൈറസ് പുറത്തായത് എന്ന രീതിയില്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളോട് അദ്ദേഹം ‘അസാധ്യമായത്’ എന്ന രീതിയിലാണ് പ്രതികരിച്ചത്.
'ഇൻസ്റ്റിറ്റ്യൂട്ടിൽ ഏത് തരത്തിലുള്ള ഗവേഷണമാണ് നടക്കുന്നതെന്നും വൈറസ് സാമ്പിളുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഞങ്ങളുടെ ലാബില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള വൈറസ് പുറത്തുകടക്കുക എന്നത് ഒരിക്കലും സാധ്യമല്ല. ചൈനീസ് സർക്കാരിെൻറ കീഴിലുള്ള വാര്‍ത്താമാധ്യമമായ സി.ജി.ടി.എന്നിനോട് പറഞ്ഞു. ഞങ്ങൾക്ക് ഗവേഷണത്തിെൻറ കാര്യത്തിൽ കർശനമായ നിയന്ത്രണ വ്യവസ്ഥയും പെരുമാറ്റച്ചട്ടവുമുണ്ട്. ചിലർ യാതൊരു തെളിവോ അറിവോ ഇല്ലാതെ മനഃപ്പൂർവ്വം തെറ്റിധരിപ്പിക്കുകയാണ്. -അമേരിക്കയുടെ ആരോപണങ്ങൾ പരാമർശിച്ച് യുവാന്‍ സിമിങ് തുറന്നടിച്ചു.
എല്ലാം ഒാരോ ഉൗഹങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇത് ജനങ്ങളെ തെറ്റിധരിപ്പിക്കാനും ഇൗ മഹാമാരിക്കെതിരെയുള്ള ചൈനയുടെ ശാസ്ത്രീയ പ്രവർത്തനങ്ങളിൽ അനാവശ്യമായി ഇടപെടാനുമുള്ള ഉദ്ദേശത്തിെൻറ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. അവരുടെ ഉദ്ദേശം ചില കാര്യങ്ങളിൽ നടന്നിട്ടുണ്ടാവാം. എന്നാൽ, ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ അവരുടെ ആരോപണങ്ങളെല്ലാം അസാധ്യമായവയാണെന്ന് പറയാൻ കഴിയുമെന്നും യുവാന്‍ സിമിങ് പറഞ്ഞു.
ലാബിലെ അംഗങ്ങളില്‍ ആര്‍ക്കും രോഗമില്ല. വുഹാനില്‍ വന്യജീവികളെ വിൽക്കുന്ന ചന്തയിലെ ഏതെങ്കിലും മൃഗത്തില്‍നിന്ന് വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നിരിക്കാം. രോഗകാരിയായ വൈറസിനെ കുറിച്ച് ലഭ്യമായ എല്ലാ വിവരങ്ങളും ജനുവരിയില്‍തന്നെ ലോകാരോഗ്യ സംഘടനയുമായി പങ്കുവെച്ചതായും ലബോറട്ടറി തലവന്‍ വ്യക്തമാക്കി. ഒരിക്കലും കോവിഡ് വൈറസ് മനുഷ്യ നിർമിതമല്ല. അത്തരമൊരു വൈറസിനെ നിർമിക്കാൻ മനുഷ്യന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.