വൈറസിന് വൂഹാൻ മാർക്കറ്റുമായി ബന്ധമെന്ന് ലോകാരോഗ്യ സംഘടന
text_fieldsജനീവ: ചൈനീസ് നഗരമായ വൂഹാനിലെ സെൻട്രൽ മാർക്കറ്റിന് കൊറോണ വൈറസ് വ്യാപനത്തിൽ വലിയ പങ്കുണ്ടെന്ന് ലോകാരോഗ്യ സംഘടന. മാർക്കറ്റല്ല, വൂഹാൻ ലബോറട്ടറിയിൽനിന്നാണ് രോഗം വ്യാപിച്ചതെന്ന യു.എസ് ആരോപണത്തിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.
‘‘വൈറസ് ലോകമൊട്ടുക്കും പടർന്നതിൽ മാർക്കറ്റ് പങ്കുവഹിച്ചിട്ടുണ്ട്. എത്രത്തോളമെന്ന് വ്യക്തമല്ല. ഉറവിടം അവിടെയാണോ, അതല്ല അപ്രതീക്ഷിതമായി ചിലർക്ക് അവിടെ രോഗം വന്നുവെന്നതോ വ്യക്തമല്ല. ജീവനുള്ള മൃഗങ്ങളിൽനിന്നാണോ, രോഗബാധിതരായ വ്യാപാരികളിൽനിന്നാണോ അതല്ല, ഉപഭോക്താക്കൾ വഴിയാണോ എന്നതും അറിയില്ലെന്നും ഡബ്ല്യു.എച്ച്.ഒയുടെ ഭക്ഷ്യ സുരക്ഷാ വിദഗ്ധൻ ഡോ. പീറ്റർ ബെൻ എംബാരിക് ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വൈറസിെൻറ ഉറവിടം വൂഹാൻ ലാബാണെന്ന് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആവർത്തിച്ചിരുന്നു.
യു.എസ് ആരോപണം പക്ഷേ, ശാസ്ത്രജ്ഞർ സ്വീകരിച്ചിട്ടില്ല. ജർമൻ രഹസ്യാന്വേഷണ റിപ്പോർട്ടും യു.എസിനെതിരാണ്. 2012ൽ ‘മെർസ്’ വൈറസിനു കാരണമായത് ഒട്ടകങ്ങളായിരുന്നുവെന്ന് ഗവേഷണങ്ങളിൽ സ്ഥിരീകരിച്ചിരുന്നു. ഒരു വർഷത്തെ അന്വേഷണത്തിനൊടുവിലായിരുന്നു സ്ഥിരീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
