ആ​പ്പി​ളോ​ളം ക​ന​മു​ണ്ടായിരുന്ന ഇത്തിരിക്കുഞ്ഞ്​ വീ​ട്ടി​ലേക്ക്​

  • 258 ഗ്രാം ​ആ​യി​രു​ന്നു  ജനിക്കു​േമ്പാൾ കുഞ്ഞി​െൻറ ഭാ​രം

21:49 PM
19/04/2019
smallest-baby

ടോ​ക്യോ: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന്​ മാസങ്ങളോളം ആ​ശു​പ​ത്രി​യി​ൽ കഴിഞ്ഞ കുഞ്ഞ്​ വീട്ടിലേക്ക്​. ജപ്പാനിലെ ന​ഗാ​നോ ചി​ൽ​ഡ്ര​ൻ​സ്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​ക്കാ​ല​മ​ത്ര​യും  ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്കാ​യു​ള്ള തീ​വ്ര​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ൽ​(എൻ.ഐ.സി.യു.) സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു കു​ഞ്ഞി​നെ. ഗ​ർ​ഭ​സ്​​ഥ​ശി​ശു​വി​​െൻറ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ന്നു​ ക​ണ്ട്​ 24 ആ​ഴ്​​ച​യും അ​ഞ്ചു​ദി​വ​സ​വും പി​ന്നി​ട്ട​േ​​താ​ടെ  അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ വ​ഴി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​മ്മ രി​യു​സൂ​ക്​ സെ​കി​യ​യു​ടെ ഉ​യ​ർ​ന്ന ര​ക്​​ത​സ​മ്മ​ർ​ദ​മാ​ണ്​ വി​ല്ല​നാ​യ​ത്. അ​പ്പോ​ൾ 258 ഗ്രാം ​ആ​യി​രു​ന്നു ഭാ​രം. ഒ​രു ആ​പ്പി​​ളി​​െൻറ​യ​ത്ര​യും വ​രും. നീ​ളം 22 സെ.​മീ. 2018 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നാ​യി​രു​ന്നു പ്ര​സ​വം. 268 ഗ്രാം ​ഭാ​ര​വു​മാ​യി പി​റ​ന്ന ജ​പ്പാ​നി​ലെ ത​ന്നെ മ​റ്റൊ​രു ആ​ൺ​കു​ഞ്ഞി​​െൻറ റെ​ക്കോ​ഡാ​ണ്​ അ​വ​ൻ ഭേ​ദി​ച്ച​ത്. 

എൻ.എൻ.സി.യുവിൽ ആയിരുന്നപ്പോൾ ട്യൂ​ബ്​ വ​ഴി ഭ​ക്ഷ​ണം ന​ൽ​കി. ചി​ല​പ്പോ​ൾ പ​ഞ്ഞി​യി​ലാ​ക്കി അ​മ്മ​യു​ടെ മു​ല​പ്പാ​ൽ വാ​യി​ലേ​ക്ക്​ ഇ​റ്റി​ച്ചു കൊ​ടു​ത്തു. ഏ​ഴു​മാ​സ​ത്തി​നു​ശേ​ഷം ഭാ​രം  ജ​നി​ച്ച സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാ​ൾ 13 മ​ട​ങ്ങാ​യി വ​ർ​ധി​ച്ചു. അ​താ​യ​ത്,​ മൂ​ന്നു കി.​ഗ്രാം. മു​ല​പ്പാ​ൽ കു​ടി​ക്കാ​ൻ ക​ഴി​യും. ​ കു​ളി​പ്പി​ക്കു​ക​യും ചെ​യ്യാം. അ​വ​​െൻറ വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ങ്ങ​ൾ ഞ​ങ്ങ​ളെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു-​കു​ഞ്ഞി​​െൻറ അ​മ്മ പ​റ​ഞ്ഞു. 2015ൽ 252 ​ഗ്രാം ഭാ​ര​വു​മാ​യി ജ​ർ​മ​നി​യി​ൽ ജ​നി​ച്ച കു​ഞ്ഞാ​ണ്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും കനം കു​റ​ഞ്ഞ പെ​ൺ​കു​ഞ്ഞ്. ഭാ​രം കു​റ​ഞ്ഞ്​ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി​ക​ളെ അ​പേ​ക്ഷി​ച്ച്​ ആ​ൺ​കു​ട്ടി​ക​ളി​ലാ​ണ്​ അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ൽ.

Loading...
COMMENTS