Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​ണ്ട മു​ത്ത​ശ്ശി...

പാ​ണ്ട മു​ത്ത​ശ്ശി ഒാ​ർ​മ​യാ​യി

text_fields
bookmark_border
panda
cancel

ബെ​യ്​​ജി​ങ്​: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഭീ​മ​ൻ പാ​ണ്ട ഒാ​ർ​മ​യാ​യി. 37ാം വ​യ​സ്സി​ലാ​ണ്​ ബാ​സി എ​ന്ന പാ​ണ്ടയുടെ മരണം. മ​നു​ഷ്യ​രു​ടേ​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ നൂ​റു​വ​യ​സ്സി​ലേ​റെ​യാ​ണ് പാ​ണ്ട​ക​ളു​ടെ 37ാം വ​യ​സ്സ്​​. ഭീ​മ​ൻ പാ​ണ്ട​ക​ൾ ചൈ​ന​യു​ടെ പ്ര​തീ​ക​മാ​യാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്നി​െ​ല്ല​ങ്കി​ലും വ​ൻ സു​ര​ക്ഷ​യി​ലാ​ണ്​ ഇ​വ​ർ. വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ഇ​വ​രെ വം​ശ​നാ​ശ​ഭീ​ഷ​ണി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റ്റി​യ​ത്​്. 


ബാ​സി എ​ന്ന താ​ഴ്​​വ​ര​യി​ൽ​നി​ന്ന്​ നാ​ലാം വ​യ​സ്സി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ആ ​പേ​ര്​ ന​ൽ​കി​യ​ത്. പി​ന്നീ​ടി​ങ്ങോ​ട്ട്​ ഫു​ഷു​വോ​യി​ലെ സ്​​ട്രെ​യ്​​റ്റ്​്​​സ്​ ജ​യ​ൻ​റ്​ പാ​ണ്ട റി​സ​ർ​ച്ച്​ ആ​ൻ​ഡ്​ എ​ക്​​സ്​​ചേ​ഞ്ച്​ സ​െൻറ​ർ എ​ന്ന സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലാ​ണ്​ ബാ​സി ക​ഴി​യു​ന്ന​ത്. 1990ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ ഭാ​ഗ്യ​ചി​ഹ്​​ന​മാ​യി പാ​ൻ പാ​ൻ എ​ന്ന പാ​ണ്ട​യെ സൃ​ഷ്​​ടി​ക്കാ​ൻ പ്രേ​ര​ണ​യാ​യ​ത്​ ബാ​സി​യാ​ണ്. ചൈ​ന​യി​ൽ താ​ര​പ​രി​വേ​ഷ​മു​ള്ള ബാ​സി​യു​ടെ ജ​ന്മ​ദി​ന​വും മ​റ്റും ആ​ഘോ​ഷി​ക്കാ​റു​ണ്ട്.

ആ​റു​മാ​സ​ക്കാ​ല​ത്തോ​ളം വി​ദേ​ശ​ത്തും ക​ഴി​ഞ്ഞി​ട്ടു​ണ്ട്​ ബാ​സി. സം​ര​ക്ഷ​ണ​കേ​ന്ദ്രം അ​ധി​കൃ​ത​ർ ബാ​സി​ക്കാ​യി വൈ​കാ​രി​ക​മാ​യ സ്​​മ​ര​ണാ​ച​ട​ങ്ങ്​ ഒ​രു​ക്കി. ച​ട​ങ്ങു​ക​ൾ ചൈ​നീ​സ്​ ഒൗ​ദ്യോ​ഗി​ക ടെ​ലി​വി​ഷ​ൻ​ സം​പ്രേ​ക്ഷ​ണം ചെ​യ്​​തു. പാ​ണ്ട​ക​ള​ു​ടെ ശ​രാ​ശ​രി ആ​യു​സ്സ്​​ 20 വ​ർ​ഷ​മാ​ണ്. എ​ന്നാ​ൽ, മ​നു​ഷ്യ​ർ സം​ര​ക്ഷി​ക്കു​ന്ന പാ​ണ്ട​ക​ൾ ഇ​തി​ലേ​റെ​ക്കാ​ലം ജീ​വി​ക്കാ​റു​ണ്ട്. ലോ​ക​മെ​ങ്ങു​മു​ള്ള വ​ന്യ​ജീ​വി സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സൂ​ചി​പ്പി​ക്കാ​ൻ പാ​ണ്ട​ക​ളെ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. നേ​ര​ത്തെ ​െഎ.​യു.​സി.​എ​ന്നി​​െൻറ (ഇ​ൻ​റ​ർ​നാ​ഷ​ന​ൽ യൂ​നി​യ​ൻ ഫോ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഒാ​ഫ്​ നാ​ച്വ​ർ)  വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന മൃ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ചു​വ​ന്ന പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​രു​ന്നു പാ​ണ്ട​ക​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newspandamalayalam newsdiesoldestBasi
News Summary - World's oldest captive panda Basi dies in China-World News
Next Story