Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോ​കത്തെ ഏറ്റവും വലിയ...

ലോ​കത്തെ ഏറ്റവും വലിയ പാലം ചൈനയിൽ; ചെലവ്​ ആയിരം കോടിയോളം

text_fields
bookmark_border
ലോ​കത്തെ ഏറ്റവും വലിയ പാലം ചൈനയിൽ; ചെലവ്​ ആയിരം കോടിയോളം
cancel

ബീജിങ്​: ലോകത്തെ ഏറ്റവും വലിയ പാലം ചൈനയിൽ ഗതാഗതത്തിനായി തുറന്നു. പർവത ​പ്രദേശങ്ങളിലെ യുനാൻ –ഗുയിസ​ഹൗ പ്രവിശ്യകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്​.

നദിക്ക്​ മുകളിലൂടെ നിർമിച്ചിരിക്കുന്ന പാലത്തിന് 565 മീറ്റർ ഉയരമാണെന്നും നിലവിലെ സഞ്ചാര സമയത്തിൻറെ പകുതി​േയാളം ഇത്​ കുറക്കുമെന്നുമാണ്​ ഗുയിസഹൗ​ പ്രവിശ്യയിലെ ഗതാഗത വിഭാഗത്തി​​െൻറ ഒൗദ്യോഗിക വെബ്​സൈറ്റ്​ പറയുന്നത്​.

നിലവിൽ ഇവി​ടേക്ക്​ പോകുന്നതിന്​ നാലു മണിക്കൂറിൽ കൂടുതൽ സമയമെടുക്കുന്നുണ്ട്​. ​1341 മീറ്റർ നീളമുള്ള പുതിയ പാലത്തിന്​ ചെലവ്​ ആയിരം കോടിയിലേറെ രൂപയാണ്​ ചെലവ്​ വന്നതെന്ന്​ പ്രദേശികപത്രം റിപ്പോർട്ട്​ ചെയ്യുന്നു.

ചൈനയിലെ ഹുബേ പ്രവിശ്യയിലെ സിദു നദിക്ക്​ കുറുകെയുള്ള പാലമായിരുന്നു നിലവിൽ ലോക​ത്തിലെ ഏറ്റവും വലിയ പാലമെന്ന റെ​​ക്കോർഡ്​ കൈവശം വെച്ചിരുന്നത്​.

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Highest Bridge
News Summary - World's Highest Bridge Opens In China
Next Story