ഹോ​ങ്കോങ്ങിൽ പിടിമുറുക്കി ചൈന; ദേശീയ സുരക്ഷ നിയമത്തിന്​ മുന്നൊരുക്കം 

  • ശക്​തമായി പ്രതിഷേധിക്കുമെന്ന്​ ജനാധിത്യ വാദികൾ

22:33 PM
22/05/2020

ബെ​യ്​​ജി​ങ്​​: സ്വ​ത​ന്ത്ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്കാ​യി തു​ട​രാ​നു​ള്ള ഹോം​​ങ്കോ​ങ്​ ജ​ന​ത​യു​ടെ സ്വ​പ്​​ന​ത്തി​നു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്​​ത്തി  ദേ​ശീ​യ സു​ര​ക്ഷ നി​യ​മം ബാ​ധ​ക​മാ​ക്കാ​ൻ ചൈ​നീ​സ്​ സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു.  വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ച്ച ചൈ​നീ​സ്​ പാ​ർ​ല​മ​െൻറി​​െൻറ​ (എ​ൻ.​പി.​സി) വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ്​ പു​തി​യ നി​യ​മ നി​ർ​മാ​ണ​ത്തി​നു​ള്ള ക​ര​ട്​ ച​ട്ട​ങ്ങ​ൾ ക​മ്യൂ​ണി​സ്​​റ്റ്​ സ​ർ​ക്കാ​ർ ​പ്രഖ്യാപിച്ചത്​​.

ഹോ​​ങ്കോ​ങ്ങി​നു​മേ​ൽ ചൈ​ന​ക്ക്​ കൂ​ടു​ത​ൽ അ​ധി​കാ​രം ​ന​ൽ​കു​ന്ന​താ​ണ്​ ദേ​ശീ​യ സു​ര​ക്ഷ നി​യ​മം. ഇ​തു​വ​ഴി സം​ഘ​ടി​ക്കാ​നും പ്ര​തി​ഷേ​ധി​ക്കാ​നു​മു​ള്ള ഹോ​​ങ്കോ​ങ്​ ജ​ന​ത​യു​ടെ അ​വ​കാ​ശം ചൈ​ന ക​വ​ർ​ന്നെ​ടു​ക്കു​മെ​ന്ന ആ​ശ​ങ്ക വ്യാ​പ​ക​മാ​ണ്​. നേ​ര​ത്തേ ചൈ​ന​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ​ക്കെ​തി​രെ ഹോ​​ങ്കോ​ങ്ങി​ലെ ജ​നാ​ധി​പ​ത്യ വാ​ദി​ക​ൾ ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഹോ​​ങ്കോ​ങ്ങി​ലെ ചൈ​നീ​സ്​ പ്ര​തി​നി​ധി ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ്​ ശ്ര​മി​ച്ചി​രു​ന്ന​ത്.  

ഇ​ത്​ വ​ക​വെ​ക്കാ​തെ​യാ​ണ്​ കോ​വി​ഡ്​ ഭീ​തി​യു​ടെ മ​റ​വി​ൽ അ​ധി​കാ​രം അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​ൻ ചൈ​ന വീ​ണ്ടും ശ്ര​മം ന​ട​ത്തു​ന്ന​ത്.

ബ്രി​ട്ടീ​ഷ്​ കോ​ള​നി​യാ​യി​രു​ന്ന ഹോ​​ങ്കോ​ങ്ങി​നെ 1997ലാ​ണ്​ ​ചൈ​ന​ക്ക്​ കൈ​മാ​റു​ന്ന​ത്. ‘ഒ​രു രാ​ഷ്​​ട്രം ര​ണ്ട്​ നി​യ​മം’ എ​ന്ന അ​നൗ​ദ്യോ​ഗി​ക ത​ത്ത്വ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു കൈ​മാ​റ്റം. അ​ന്നു​തൊ​ട്ട്​​ ഹോ​​ങ്കോ​ങ്ങി​​െൻറ അ​തി​ർ​ത്തി സം​ര​ക്ഷ​ണം ചൈ​ന ഏ​റ്റെ​ടു​ത്തെ​ങ്കി​ലും ചൈ​ന​യി​ലെ നി​യ​മ​ങ്ങ​ൾ ഹോ​​ങ്കോ​ങ്ങി​ന്​ ബാ​ധ​ക​മാ​യി​രു​ന്നി​ല്ല. 

ഇ​ത്​​ ചൈ​ന​യെ ഏ​റെ നാ​ളാ​യി അ​സ്വ​സ്​​ഥ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. കൈ​മാ​റ്റ​വേ​ള​യി​ൽ മു​ന്നോ​ട്ടു​വെ​ച്ച ‘ഒ​രു രാ​ഷ്​​ട്രം ര​ണ്ടു നി​യ​മം’ എ​ന്ന വ്യ​വ​സ്​​ഥ ചൈ​നീ​സ്​ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്. ഹോ​​ങ്കോ​ങ്ങി​​െൻറ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യു​ള്ള ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ നി​യ​മ​ന​ട​പ​ടി മാ​ത്ര​മാ​ണ്​ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു​​ ചൈ​നീ​സ്​ വ​ക്​​താ​വ്​ സ​ങ്​ യെ​സൂ​യി​യു​ടെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, കൈ​മാ​റ്റ വ്യ​വ​സ്​​ഥ​യു​ടെ ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണ്​ ചൈ​ന ന​ട​ത്തു​​ന്ന​തെ​ന്ന്​​ ഹോ​​ങ്കോ​ങ്ങി​ലെ ജ​നാ​ധി​പ​ത്യ വാ​ദി​ക​ൾ ആ​രോ​പി​ക്കു​ന്നു. 
എ​ന്തു​ വി​ല കൊ​ടു​ത്തും ചൈ​നീ​സ്​ ന​ട​പ​ടി പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ദേ​ശീ​യ സു​ര​ക്ഷ നി​യ​മം ഹോ​​ങ്കോ​ങ്ങി​ന്​ മേ​ൽ ചു​മ​ത്തി​യാ​ൽ ശ​ക്​​ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന്​ അ​മേ​രി​ക്ക​യും വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Loading...
COMMENTS