മോദിയെ അനുമോദിച്ച് ലോക നേതാക്കൾ
text_fieldsലണ്ടൻ: തകർപ്പൻ ജയവുമായി വീണ്ടും അധികാരം പിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അ നുമോദിച്ച് ലോക നേതാക്കൾ. ഉഭയകക്ഷിബന്ധങ്ങൾ പുതിയ ഉയരങ്ങളിലെത്താൻ മോദിയുടെ ര ണ്ടാം വരവ് സഹായകമാകട്ടെയെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാഡ്മിർ പുടിൻ പറഞ്ഞു.
From a long standing friend!
— Raveesh Kumar (@MEAIndia) May 23, 2019
Russian President Putin has sent a congratulatory message to PM @narendramodi and has confirmed his readiness to work together to build up the full range of bilateral relations and constructive interaction in international affairs.
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഇരു രാജ്യങ്ങളിലെ ജനങ്ങൾക്കുമിടയിലെ സൗഹൃദം. രാജ്യാന്തര വിഷയങ്ങളിൽ ക്രിയാത്മകമായ സൗഹൃദം കൂടുതൽ ശക്തമായി തുടരാനും ഈ തെരഞ്ഞെടുപ്പ് സഹായകമാകട്ടെയെന്ന് റഷ്യൻ പ്രസിഡൻറ് അനുമോദന സന്ദേശത്തിൽ പറഞ്ഞു.
Chinese President Xi Jinping congratulates PM @narendramodi on the electoral victory under his leadership pic.twitter.com/uFFlc5GHTC
— Raveesh Kumar (@MEAIndia) May 23, 2019
മോദിയെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും അനുമോദിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ ബന്ധത്തിെൻറ തുടക്കമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Congratulations, my friend @Narendramodi, on your impressive election victory! The election results further reaffirm your leadership of the world's largest democracy. Together we will continue to strengthen the great friendship between India & Israel.
— Benjamin Netanyahu (@netanyahu) May 23, 2019
Well done, my friend!
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മോദിയുടെ നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണ് വിജയമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേലും ഇന്ത്യയും തമ്മിൽ കൂടുതൽ രൂഢമായ ബന്ധം തുടരുമെന്നും ട്വിറ്റർ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.
Congratulations on your victory and the peoples re-endorsement of your leadership.
— Maithripala Sirisena (@MaithripalaS) May 23, 2019
Sri Lanka looks forward to continuing the warm and constructive relationship with India in the future.@narendramodi
ഭാവിയിലും ഇന്ത്യയുമായി സക്രിയമായ ബന്ധം തുടരാൻ ചരിത്രപരമായ വിജയം സഹായിക്കട്ടെയെന്ന് ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന അനുമോദന സന്ദേശത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു.
ബി.ജെ.പി നേതൃത്വം നൽകുന്ന ഭരണകൂടത്തിൽ രാജ്യത്തെ ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് തെരഞ്ഞെടുപ്പ് വിജയം തെളിയിക്കുന്നതെന്ന് മാലദ്വീപ് പ്രസിഡൻറ് ഇബ്രാഹിം മുഹമ്മദ് സാലിഹ് ട്വിറ്റർ സന്ദേശത്തിൽ ആശംസിച്ചു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ബംഗ്ലദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന തുടങ്ങിയവരും അനുമോദിച്ചു.