Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡിനെ​തി​രെ...

കോവിഡിനെ​തി​രെ പൊ​രു​തി ലോ​കം

text_fields
bookmark_border
കോവിഡിനെ​തി​രെ പൊ​രു​തി ലോ​കം
cancel
camera_alt??????? ????????? ??????? ???. ???????? ?????? ??? ????? ?????????? ??????????????

മ​ഹാ​മാ​രി​പോ​ലെ പ​ട​രു​ന്ന കോ​വി​ഡ്-19​നെ ത​ട​യാ​ൻ ക​ർ​ക്ക​ശ ന​ട​പ​ടി​ക​ളു​മാ​യി ലോ​ക രാ​ജ്യ​ങ്ങ​ൾ മു​ ന്നോ​ട്ട്. അ​തി​ർ​ത്തി​ക​ൾ മുദ്രവെ​ച്ചും യാ​ത്രാ​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ചി​ട്ടു​മാ​ണ്​ ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളും ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്​​ച മു​ത​ൽ വ്യോ​മ​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ർ​ത്തി​വെ​ക്കു​ക​യാ​ണെ​ന്ന്​ അ​ൽ​ജീ​രി​യ​. ലണ്ടനിൽ ഭൂഗർഭറെയിൽപ്പാതകളും കടകളും സ്​കൂളുകളും അടച്ചു.

ത​ദ്ദേ​ശീ​യ​വ​ര​ല്ലാ​ത്ത​വ​രെ മാ​ർ​ച്ച്​ 15 മു​ത​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ രാ​ജ്യ​​ത്തേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന്​ 55 വൈ​റ​സ്​ കേ​സു​ക​ൾ സ്​​ഥി​രീ​ക​രി​ച്ച അ​ർ​ജ​ൻ​റീ​ന​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മാ​ർ​ച്ച്​ 16 മു​ത​ൽ യു.​എ​സി​ലേ​ക്കും യൂ​റോ​പ്പി​ലേ​ക്കു​മു​ള്ള വി​മാ​ന​സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്​​തു.

വ്യാ​ഴാ​ഴ്​​ച മു​ത​ൽ വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക്​ രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്​ മോ​റി​സ​ൺ വ്യ​ക്ത​മാ​ക്കി​. രാ​ജ്യ​ത്തി​നു പു​റ​ത്തേ​ക്ക്​ പൗ​ര​ന്മാ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. ഒാ​സ്​​ട്രി​യ​യി​ൽ അ​തി​ർ​ത്തി​പ​രി​ശോ​ധ​ന​ക​ൾ ക​ർ​ക്ക​ശ​മാ​ക്കി. യു.​കെ ഒ​ഴി​െ​ക യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ്​ ബം​ഗ്ലാ​ദേ​ശും റ​ദ്ദാ​ക്കി.

വെ​നി​സ്വേ​ല​യും ബ്ര​സീ​ലും അ​തി​ർ​ത്തി​ക​ൾ ഭാ​ഗി​ക​മാ​യി അ​ട​ച്ചു. അ​തി​ർ​ത്തി​ക​ളി​ൽ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി. നൂ​റു​ക​ണ​ക്കി​ന്​ വെ​നി​സ്വേ​ല​ൻ കു​ടി​യേ​റ്റ​ക്കാ​രാ​ണ്​ ബ്ര​സീ​ൽ അ​തി​ർ​ത്തി ക​ട​ക്കാ​റ്. തു​ർ​ക്കി​യു​മാ​യു​ള്ള അ​തി​ർ​ത്തി അ​ട​ച്ച ബ​ൾ​ഗേ​റി​യ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച​വ​രെ പു​റ​ത്താ​ക്കു​ക​യും ചെ​യ്​​തു. കാ​ന​ഡ​യും ചി​ലി​യും അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച്​ സു​ര​ക്ഷി​ത​മാ​ക്കി.

ഇ​റ്റ​ലി​യി​ൽ ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രും വൈ​റ​സ്​ ബാ​ധി​ത​ർ
ഇ​റ്റ​ലി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ വൈ​റ​സ്​ ബാ​ധി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ 2629 ജീ​വ​ന​ക്കാ​രെ രോ​ഗം ബാ​ധി​ച്ചു​വെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. വൈ​റ​സ്​ മൂ​ലം ഇ​റ്റ​ലി​യി​ൽ 3200 പേ​രാ​ണ്​​ മ​രി​ച്ച​ത്. രോ​ഗം ഭീ​തി​ദ​മാ​യ രീ​തി​യി​ൽ പ​ട​ർ​ന്നു​പി​ടി​ക്കു​േ​മ്പാ​ഴും ജീ​വ​ന​ക്കാ​ർ മ​തി​യാ​യ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ​യാ​ണ്​ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, രോ​ഗ​ബാ​ധ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ണ്ടെ​ത്തി​യ ചൈ​ന​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ 3.8 ശ​ത​മാ​നം പേ​രി​ൽ മാ​ത്ര​മാ​ണ്​ വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. 60 ശ​ത​മാ​ന​വും വൈ​റ​സി​​െൻറ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വൂ​ഹാ​നി​ലാ​യി​രു​ന്നു.
ചൈ​ന​ക്കു​ശേ​ഷം വൈ​റ​സ്​ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്​ ഇ​റ്റ​ലി​യി​ലാ​ണ്. ബു​ധ​നാ​ഴ്​​ച 24 മ​ണി​ക്കൂ​റി​നി​ടെ 475 മ​ര​ണ​മാ​ണ്​ അ​വി​ടെ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രി​ൽ എ​ത്ര​പേ​ർ വൈ​റ​സ്​ ബാ​ധി​ച്ച്​ മ​രി​ച്ചു​വെ​ന്ന​തി​​െൻറ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ ല​ഭ്യ​മ​ല്ല. പ​ക​ർ​ച്ച​വ്യാ​ധി പെ​രു​കു​േ​മ്പാ​ഴും ഇ​റ്റ​ലി​യി​ൽ മാ​സ്​​കു​ക​ൾ സു​ല​ഭ​മ​ല്ല. സ​ർ​ക്കാ​ർ അ​ത്​ ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തു​ന്നി​ല്ല.

ബേ​ണി​യ​ർ​ക്ക്​ കോ​വി​ഡ്​
ഇ.​യു മു​ഖ്യ​ദൂ​ത​ൻ മൈ​ക്ക​ൽ ബേ​ണി​യ​ർ​ക്ക്​ കോ​വി​ഡ്​ -19 സ്​​ഥി​രീ​ക​രി​ച്ചു. ബ്രെ​ക്​​സി​റ്റി​ൽ ബ്രി​ട്ട​നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ത​മ്മി​ലു​ള്ള ര​ണ്ടാം​ഘ​ട്ട ച​ർ​ച്ച​ക​ൾ​ക്ക്​ ചു​ക്കാ​ൻ പി​ടി​ച്ച​ത്​ ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. ബേ​ണി​യ​ർ ത​ന്നെ​യാ​ണ്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന പോ​സി​റ്റി​വാ​ണെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ച​ത്. വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​വ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രും വി​ഷ​മ​ഘ​ട്ടം ഒ​രു​മി​ച്ചു നേ​രി​ടു​മെ​ന്ന്​ അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virus
News Summary - world fights covid
Next Story