Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താൻെറ അതിർത്തി സംരക്ഷണത്തിന് പിന്തുണ നൽകും- ചൈന

text_fields
bookmark_border
പാകിസ്താൻെറ അതിർത്തി സംരക്ഷണത്തിന് പിന്തുണ നൽകും- ചൈന
cancel
camera_alt?????? ????????????????? ???? ????? ???? ????????????????? ???? ?????? ????????? ???????????????????

ബീജിങ്: അതിർത്തി സംരക്ഷണം ഉറപ്പാക്കാൻ പാകിസ്താന് ഉറച്ച പിന്തുണ വാഗ്ദാനം ചെയ്ത് ചൈന. പാകിസ്താൻെറ പരമാധികാരവു ം അതിർത്തി സംരക്ഷണവും ഉയർത്തിപ്പിടിക്കാൻ ചൈന പ്രതിജ്ഞാബദ്ധമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി വ്യക്തമാക്കി. ചൈന-പാകിസ്താൻ വിദേശകാര്യമന്ത്രിതല ചർച്ചക്ക് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാൻ പാകിസ്താൻ നടത്തിയ പരിശ്രമങ്ങളെ ചൈന അഭിനന്ദിച്ചു. പ്രയാസമേറിയ സമയങ്ങളിൽ പാകിസ്താനെ പിന്തുണക്കുന്ന ചൈനക്ക് പാക് മന്ത്രി ഷാ മഹമൂദ് ഖുറേഷി നന്ദി പറഞ്ഞു. പുൽവാമ ആക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്താനിലെ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിൻെറ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളുടെയും കൂടിക്കാഴ്ച നടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Will support Pak’s territorial integrity, no matter what: China
Next Story