കശ്മീർ ജനതക്ക് പിന്തുണ തുടരുമെന്ന് ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: സ്വയം നിര്‍ണയാവകാശത്തിനുള്ള പോരാട്ടത്തില്‍ കശ്മീര്‍ ജനതക്ക് ഐക്യ ദാര്‍ഢ്യം അറിയിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്. ജമ്മു-കശ്മീര്‍ ജനതക്ക് ധ ാർമികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാക് സ് വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പാക്അധീന കശ്മീർ സന്ദർശിക്കവെയാണ് ഇംറാൻ ഖാന് ഇക്കാര്യം അറിയിച്ചത്. കശ്മീര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് അദ്ദേഹം പാക് അധീന കശ്മീരിലെ മുസഫറാബാദ് നിയമസഭയില്‍ പ്രസംഗിക്കുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്ര ഫോറങ്ങളിൽ കശ്മീർ വിഷയം ഉന്നയിക്കുമെന്ന് മുസഫറാബാദ് നിയമസഭയെ അഭിസംബോധന ചെയ്യവെ ഇംറാൻ അറിയിച്ചു. കശ്മീർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം മൗനം പാലിക്കുന്നതിനെയും വിമർശിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിൽ യുദ്ധമുണ്ടാവുകയാണെങ്കിൽ അതിന് അന്താരാഷ്ട്ര സമൂഹവും കുറ്റക്കാരാകുമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു.
തിങ്കളാഴ്ച ഈദ് ദിനത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശി മുസഫറാബാദ് സന്ദര്‍ശിച്ചിരുന്നു. കശ്മീരി ജനതയെ ഒറ്റക്കാക്കില്ലെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ പാക് പ്രസിഡൻറ് ഡോ. ആരിഫ് അൽവിയും പ്രഖ്യാപിച്ചു.