ഹിന്ദു വിരുദ്ധ പരാമർശം; പാക് മന്ത്രിക്കെതിരെ നടപടിയുമായി സർക്കാർ
text_fieldsഇസ്ലാമാബാദ്: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ പാക് മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ തെഹ്രീക െ ഇൻസാഫ് പാർട്ടി. സാംസ്കാരിക മന്ത്രി ഫയാസുൽ ഹസ്സൻ കോഹനെതിരെയാണ് ഭരണകക്ഷി പാർട്ടി രൂക്ഷ വിമർശനവുമായി രംഗത ്തെത്തിയത്.
മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ ആക്രമിക്കാൻ ആർക്കും അവകാശമില്ലെന്ന് മനുഷ്യാവകാശ വകുപ്പ് മന ്ത്രി ഷിറീൻ മസാരി പറഞ്ഞു. നമ്മുടെ ഹിന്ദു പൗരൻമാരും അവരുടെ രാജ്യത്തിനു വേണ്ടി ത്യാഗം സഹിക്കുന്നവരാണ്. എപ്പോഴും സഹിഷ്ണുതയും ഉണ്ടാകണമെന്നതാണ് പ്രധാനമന്ത്രി നൽകുന്ന സന്ദേശം. മതഭ്രാന്തും മതവിദ്വേഷവും പരത്തുന്നതിന് മാപ്പു കൊടുക്കാനാവില്ല - ഷിറീൻ പറഞ്ഞു.
കഴിഞ്ഞ മാസം വാർത്താസമ്മേളനത്തിനിടെയായിരുന്നു ഫയാസുൽ കോഹെൻറ ഹിന്ദു വിരുദ്ധ പരാമർശം. ഹിന്ദുക്കളെല്ലാവരും ഗോമൂത്രം കുടിക്കുന്നവരാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. ‘ ഞങ്ങൾ മുസ്ലീംകളാണ്. ഞങ്ങളുടെ കൈയിൽ കൊടിയുണ്ട്. മൗല ആലിയയുടെ ധൈര്യത്തിെൻറ കൊടി, ഹസ്രത് ഉമ്രയുടെ വീര്യത്തിെൻറ കൊടി. നിങ്ങളുടെ കൈയിൽ അത്തരം കൊടികളൊന്നുമില്ല. ഞങ്ങളേക്കാൾ ഏഴുമടങ്ങ് നല്ലതാണെന്ന മിഥ്യാബോധത്തിൽ പ്രവർത്തിക്കരുത്. ഞങ്ങൾക്കാവുന്നത് വിഗ്രഹാരാധകരായ നിങ്ങെള കൊണ്ട് കഴിയില്ല - എന്നായിരുന്നു ഫയാസുൽ കോഹെൻറ പരാമർശം.
പുൽവാമ ആക്രമണത്തിനു ശേഷം കശ്മീരിലുടലെടുത്ത പ്രശ്നങ്ങൾക്കിടെയായിരുന്നു ഫയാസുൽ ഹസൻ കോഹെൻറ പ്രസ്താവന വന്നത്.
ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശമാണ് പഞ്ചാബ് മന്ത്രി ഫയാസുൽ കോഹനിൽ നിന്നുണ്ടായത്. അദ്ദേഹത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ആരിൽ നിന്നുമുള്ള ഇത്തരം അസംബന്ധങ്ങളോട് പാകിസ്താൻ തെഹ്രീകെ ഇൻസാഫ് സർക്കാർ ക്ഷമിക്കുകയില്ല. പഞ്ചാബ് മുഖ്യമന്ത്രിയുമായി കൂടിയാേലാചിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ രാഷ്ട്രീയ കാര്യ ഉപദേഷ്ടാവ് നയീമുൽ ഹഖും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
