ആരാണ് ഖാസിം സുലൈമാനി?
text_fieldsഇറാന്റെ റിപബ്ലിക്കൻ ഗാർഡ് കമാൻഡർ എന്നതിന് പുറമെ മേഖലയിൽ ശിയ ശക്തി കേന്ദ്രം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച യു.എസ് ആക്രമണത്തിൽ കൊല്ലപെട്ട ഖാസിം സുലൈമാന ി. സർക്കാർ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാഖിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാ ണ് സുലൈമാനി വെള്ളിയാഴ്ച ബഗ്ദാദിലെത്തിയതെന്ന് റിപോർട്ടുണ്ട്.
അമേരിക്കക്കും അവരെ അനുകൂലിക്കുന്ന രാജ്യങ്ങൾക്കുമെതിരായ പ്രതിരോധത്തിന്‍റെ അച്ചുതണ്ട് എന്ന് ഇറാൻ പറയുന്ന ശിയ ശക്തിയുടെ ശിൽപിയായിരുന്നു സുലൈമാനി. ഒമാൻ ഉൾക്കടൽ മുതൽ സിറിയയും ഇറാഖും ലബനാനും ഉൾപ്പെടുന്ന മെഡിറ്ററേനിയന്റെ കിഴക്കൻ തീരംവരെ നീളുന്നതാണ് ഈ അച്ചുതണ്ട്. സിറിയയിലെ അസദ് സർക്കാരിനും ലബനാനിലെ ഹിസ്ബുല്ലക്കും ഇറാഖിലെ ശിയ സർക്കാരിനും റിപബ്ലിക്കൻ ഗാർഡ് സൈനിക സഹായം നൽകുന്നുണ്ടെന്നാണ് റിപോർട്ട്. ഇറാന് പുറത്ത് സുലൈമാനി അത്ര പ്രസിദ്ധനായിരുന്നില്ല. എന്നാൽ, 2003ൽ അമേരിക്ക ഇറാഖ് ആക്രമിച്ചതോടെയാണ് സുൈലമാനി പാശ്ചാത്യ രാജ്യങ്ങളുടെ ശ്രദ്ധയിൽപെടുന്നത്.
ഇറാൻ-ഇറാഖ് യുദ്ധത്തിന് ശേഷം റവലൂഷനറി ഗാർഡിനു കീഴിലെ ഉപ സൈനിക വിഭാഗമായ ഖുദ്സിന്റെ കമാൻഡറായി ചുമതലയേറ്റ സുലെമാനി സൈനിക ഉദ്യാഗസ്ഥൻ എന്നതിലുപരി ഇറാെൻറ പൊതുമണ്ഡലത്തിൽ സ്വീകാര്യനും ശക്തനുമായി വളരുകയായിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന അഭ്യർത്ഥന നിരസിച്ച അദ്ദേഹം വിദേശ, പ്രതിരോധ നയങ്ങളിൽ ഒഴിച്ചുകൂടനാവത്ത ശബ്ദമായി മാറി. സാമൂഹ്യ മാധ്യമങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായി. ഈയിടെ അദ്ദേഹത്തിന്‍റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ വർധിച്ചു. 2018ൽ മേരിലാൻഡ് യൂനിവേഴ്സിറ്റിയും ഇറാൻപോളും സംയുക്തമായി നടത്തിയ അഭിപ്രായ സർവ്വേയിൽ പ്രസിഡന്‍റ് ഹസൻ റൂഹാനിയെ പിന്നിലാക്കി 83 ശതമാനം ജന സമ്മതിയാണ് സുലൈമാനിക്ക് ലഭിച്ചത്. അതേസമയം, ശിയ സായുധ വിഭാഗമായ ഹിസ്ബുല്ലയുമായും ഫലസ്തീനിലെ ഹമാസുമായും സുലൈമാനിക്ക് ബന്ധമുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
ഇറാഖിലെ യു.എസ് എംബസി ആക്രമിക്കുകയും ഉപരോധിക്കുകയും ചെയ്തതിനു പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണ് അമേരിക്ക റിപബ്ലിക്കൻ ഗാർഡ് തലവനായ സുൈലമാനിയെ വധിക്കുന്നത്. എന്നാൽ, ഈ വർഷാവസാനം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തന്റെ ജയ സാധ്യത വർധിപ്പിക്കാൻ ഡോണൾഡ് ട്രംപ് ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
