തുറമുഖത്ത് തീപിടിത്തം; യമനിലെ ഡബ്ല്യു.എഫ്.പി വെയർഹൗസ് കത്തിനശിച്ചു
text_fieldsസൻആ: ആഭ്യന്തര യുദ്ധം ശക്തമായ യമനിലെ വിമതനിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിൽ തീപിടിത്തം. തുടർന്ന്, െഎക്യരാഷ്ട്ര സഭ ഭക്ഷ്യവിതരണപദ്ധതിയുടെ (ഡബ്ല്യു.എഫ്.പി) വെയർഹൗസ് കത്തിനശിച്ചു. യുദ്ധംമൂലം കെടുതി അനുഭവിക്കുന്ന ആയിരങ്ങൾക്ക് നീക്കിവെച്ച ഭക്ഷ്യവസ്തുക്കൾ തീപിടിത്തത്തിൽ ചാരമായതായി ഡബ്ല്യു.ഇ.പി അറിയിച്ചു.
കൃത്യസമയത്ത് നടപടിയില്ലാതിരുന്നതാണ് നാശനഷ്ടങ്ങൾ കൂടാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2014 സെപ്റ്റംബറിൽ തലസ്ഥാനമായ സൻആ ഹൂതി വിമതർ പിടിച്ചെടുത്തതു മുതലാണ് രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
