കോവിഡിെൻറ പ്രഭവ കേന്ദ്രമെന്ന് പറയപ്പെടുന്ന വെറ്റ് മാർക്കറ്റുകൾ തുറന്ന് ചൈന
text_fieldsബെയ്ജിങ്: കോവിഡ് 19 വൈറസിെൻറ സമൂഹ വ്യാപനം ഒരുപരിധി വരെ നിയന്ത്രണവിധേയമായതോടെ പല കാര്യങ്ങൾക്കും ഇളവ് വ രുത്തി ചൈനീസ് സർക്കാർ. ചൈനയിലെ ചില നഗരങ്ങളിലെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെ വന്യജീവികള ുടെ ഇറച്ചി വിൽപനയിൽ കുപ്രസിദ്ധമായ വെറ്റ് മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്നതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോര ്‍ട്ട് ചെയ്തു.
വവ്വാലുകള്‍, പൂച്ചകള്‍, നായ, പാമ്പ്, ആമ, തേൾ, ചിലന്തി തുടങ്ങി നിരവധി ജീവികളുടെ മാംസ വില്‍പനയാണ് ഇത്തരം മാർക്കറ്റുകളില്‍ നടക്കുന്നത്. കോവിഡ് -19െൻറ പ്രഭവ കേന്ദ്രമെന്ന് പറയപ്പെടുന്നത് ചൈനയിലെ വുഹാൻ നഗരത്തിലുള്ള വെറ്റ് മാര്‍ക്കറ്റുകളിലൊന്നാണ്. അവിടെ വെച്ചാണത്രേ 55കാരന് വൈറസ് ബാധയേറ്റത്. വവ്വാലുകളിൽ നിന്നാണ് വൈറസ് പടർന്നതെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും പാമ്പുകളിലൂടെയാകാമെന്നും നിരീക്ഷണമുണ്ടായിരുന്നു.
വെറ്റ് മാർക്കറ്റുകൾ അടക്കണമെന്ന് ലോകരാജ്യങ്ങൾ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് ചൈന മാർക്കറ്റുകൾ വീണ്ടും തുറന്നിരിക്കുന്നത്. മുമ്പ് പ്രവർത്തിച്ചിരുന്ന അതേ രീതിയിലാണ് മാർക്കറ്റ് ഇപ്പോഴും പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.
പതിവുപോലെ മാർക്കറ്റിലെ രക്തംതളംകെട്ടിയ തറയും പട്ടിയെയും പൂച്ചയെയും വെട്ടിയിടുന്ന രംഗങ്ങളും ആരും പകർത്താതിരിക്കാൻ ഗാർഡുകളെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ചൈനയിലെ ഷെൻഷെൻ നഗരത്തിൽ പട്ടികളെയും പൂച്ചകളെയും തിന്നുന്നത് നിരോധിച്ചതായി ഇന്ന് വാർത്തകൾ വന്നിരുന്നു. പാമ്പ്, തവള, ആമ എന്നിവക്കും നിരോധനം ബാധകമാണ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നിയമം പാസാകുന്നത്. മെയ് ഒന്നിന് നിയമം പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചതായി ഡെയ്ലി മെയിൽ പത്രമാണ് റിപ്പോർട്ട് ചെയ്തത്.