വെസ്​റ്റ്​ബാങ്കിലെ അധിനിവേശം: വ്യാപാരബന്ധം 112 കമ്പനികൾക്ക്​ 

  • യു.എൻ. മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഓ​ഫി​സാണ്​ പട്ടിക പുറത്തുവിട്ടത്​

22:08 PM
13/02/2020

ന്യൂ​യോ​ർ​ക്ക്​: അ​ധി​നി​വേ​ശ വെ​സ്​​റ്റ്​ ബാ​ങ്കി​ലെ അ​ന​ധി​കൃ​ത ഇ​സ്രാ​യേ​ൽ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി വാ​ണി​ജ്യ​ബ​ന്ധം പു​ല​ർ​ത്തു​ന്ന 112 ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഓ​ഫി​സ്​ പു​റ​ത്തു​വി​ട്ടു. അ​മേ​രി​ക്ക​യു​ടെ എ​തി​ർ​പ്പ്​ കാ​ര​ണം ആ​ദ്യം പു​റ​ത്തു​വി​ടാ​തി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. ഇ​സ്രാ​യേ​ലി​ലെ 94 സ്ഥാ​പ​ന​ങ്ങ​ളും ആ​റ്​ രാ​ജ്യ​ങ്ങ​ളി​െ​ല 18 ക​മ്പ​നി​ക​ളും ഉ​ൾ​പ്പെ​ട്ട​താ​ണ്​ പ​ട്ടി​ക.

അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ്, നെ​ത​ർ​ല​ൻ​ഡ്​​​സ്, ല​ക്​​സം​ബ​ർ​ഗ്, താ​യ്​​ല​ൻ​ഡ്, ബ്രി​ട്ട​ൻ രാ​ജ്യ​ങ്ങ​ളി​െ​ല ക​മ്പ​നി​ക​ളാ​ണ്​ വ്യാ​പാ​ര​ബ​ന്ധം സ്ഥാ​പി​ച്ചത്. മോ​​ട്ടോ​റോ​ള, ട്രി​പ്​ അ​ഡ്വൈ​സ​ർ, ജ​ന​റ​ൽ മി​ൽ​സ്, ഇ​ഗി​സ്​ റെ​യി​ൽ, എ​യ​ർ​ബി​എ​ൻ​ബി എന്നിവ പട്ടികയിലുണ്ട്​.  അ​ധി​നി​വേ​ശ കേ​ന്ദ്ര​ങ്ങ​ളി​െ​ല പ്ര​വ​ർ​ത്ത​നം ക​മ്പ​നി​ക​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഫ​ല​സ്​​തീ​ൻ പ്ര​ധാ​ന​മ​ന്ത്രി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Loading...
COMMENTS