യുദ്ധവിളംബരം
text_fieldsബഗ്ദാദ്: മുതിർന്ന ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിനു പിന്നാലെ പശ്ചിമ േഷ്യയെ മുൾമുനയിലാക്കി യുദ്ധഭീതി കനക്കുന്നു. പ്രതികാരത്തിന് പ്രതിജ്ഞയെടുത്ത് ഇറാൻ ചരിത്ര നഗരമായ ഖുമ്മിലെ ജംകറാൻ പള്ളിയിൽ ചുവന്ന പതാക ഉയർന്നു. തൊട്ടുപിറകെ, യു .എസിനെതിരെ ആക്രമണമുണ്ടായാൽ ഇറാെൻറ 52 കേന്ദ്രങ്ങളിൽ കനത്ത ആക്രമണമുണ്ടാകുമെന ്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ലോക രാജ്യങ്ങൾ അനുനയ നീക ്കങ്ങൾ സജീവമാക്കുന്നതിനിടെയാണ് യുദ്ധം ആസന്നമെന്ന ആശങ്ക ഉയർത്തി കടുത്ത നടപടി കളുമായി ഇരുവിഭാഗവും മുന്നോട്ടുപോകുന്നത്.
യു.എസ് ബോംബുകൾ ജീവനെടുത്ത മുതിർ ന്ന ജനറൽ ഖാസിം സുലൈമാനിയുടെ ദശലക്ഷങ്ങൾ പങ്കെടുത്ത വിലാപ യാത്ര ട്രംപിനെതിരായ യു ദ്ധപ്രഖ്യാപനമായി മാറിയിരുന്നു. ബഗ്ദാദിൽനിന്ന് ഞായറാഴ്ച ഇറാനിലെത്തിച്ച മൃതദേഹങ്ങൾ കാണാൻ ലക്ഷങ്ങളെത്തി.
ഇതിെൻറ തുടർച്ചയായാണ് ചരിത്ര പ്രാധാന്യമുള്ള ജംകറാൻ ശിയ പള്ളിയിൽ ‘ഹുസൈനുവേണ്ടി പ്രതികാരത്തിന് സമയമായി’ എന്ന് മുദ്രണം ചെയ്ത ചുവന്ന പതാകയാണ് ഞായറാഴ്ച ഉയർത്തിയത്. ചടങ്ങ് ഇറാൻ ഔദ്യോഗിക ടെലിവിഷൻ ചാനലിൽ ലൈവായി സംപ്രേഷണം ചെയ്തു. ശിയ ആചാരപ്രകാരം, അന്യായമായി ചിന്തിയ രക്തത്തിെൻറ പ്രതീകമാണ് ചുവന്ന പതാക. ഇതിന് പ്രതികാരം പൂർത്തിയാകും വരെ ഈ പതാക അഴിച്ചുവെക്കില്ല.
തിരിച്ചടിയുടെ സൂചനയായി കഴിഞ്ഞ ദിവസം ബഗ്ദാദിലെ യു.എസ് എംബസിക്കു സമീപം മോർട്ടാർ ആക്രമണമുണ്ടായിരുന്നു. സേനാ താവളങ്ങളിൽ റോക്കറ്റ് ആക്രമണവുമുണ്ടായി. സംഭവത്തിൽ ആളപായമില്ലെന്നാണ് സൂചന. ഇറാൻ നിലപാട് വ്യക്തമാക്കിയതോടെ അതേ നാണയത്തിൽ മറുപടിയുമായി ട്രംപ് രംഗത്തെത്തിയത് ആശങ്കയുയർത്തിയിട്ടുണ്ട്.
ഖാസിം സുലൈമാനിയുടെ മൃതദേഹം ഇറാനിലെത്തിയ ഉടനാണ് 52 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണ മുന്നറിയിപ്പ് ട്രംപ് ട്വീറ്റ് ചെയ്തത്. 1979ൽ ഇറാൻ ബന്ദികളാക്കിയ യു.എസ് എംബസി ഉദ്യോഗസ്ഥരുടെ എണ്ണമാണ് 52. രണ്ടു ലക്ഷം കോടി ഡോളർ ചെലവിട്ട സൈനിക ശക്തിയാണ് യു.എസിേൻറതെന്നും മനോഹരമായ ഒരു ആയുധം ഇറാനെ കാത്തിരിക്കുന്നുവെന്നും പിന്നീട് ട്രംപ് ട്വീറ്റ് ചെയ്തു.
വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ യു.എസ് പ്രതിനിധി കൂടിയായ സ്വിസ് നയതന്ത്ര ഉദ്യോഗസ്ഥനെ ഇറാൻ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.
സംഘർഷം കനത്തതോടെ, ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫിെന യൂറോപ്യൻ യൂനിയൻ ആസ്ഥാനമായ ബ്രസൽസിലേക്ക് ചർച്ചക്കായി വിളിച്ചുവരുത്തി. ഇ.യു വിദേശനയ മേധാവി ജോസപ് ബോറലാണ് സരീഫുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നത്. ഇരു വിഭാഗവും സമചിത്തത പാലിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പയും ആവശ്യപ്പെട്ടു.
യു.എസ് സൈന്യത്തെ രാജ്യത്തുനിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച ഇറാഖ് പാർലമെൻറ് അടിയന്തര യോഗം ചേർന്നു.
രാജ്യത്തെ യു.എസ് സൈനിക താവളങ്ങളിൽനിന്ന് ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന് കതാഇബ് ഹിസ്ബുല്ല എന്ന പൗര സേന ഇറാഖി സുരക്ഷാ സേന ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ചയാണ് ഇറാൻ മുതിർന്ന സൈനിക ജനറൽ ഖാസിം സുലൈമാനിയും ഇറാഖ് പൗര സേന ഉപമേധാവി അബു മഹ്ദി അൽമുഹൻദിസുമുൾപ്പെടെ സഞ്ചരിച്ച വാഹനങ്ങൾ ഡ്രോൺ ആക്രമണത്തിൽ യു.എസ് തകർത്തത്.
ബഗ്ദാദിലെ യു.എസ് എംബസി ജനം ഉപരോധിച്ചതിനു പിന്നാലെയായിരുന്നു യു.എസ് ആക്രമണം. ശക്തമായ തിരിച്ചടിക്ക് ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
