അമേരിക്ക വാടകക്കെടുത്ത തോക്കല്ല പാകിസ്​താൻ- ഇംറാൻ ഖാൻ

17:16 PM
07/12/2018

ഇസ്ലമാബാദ്​: അമേരിക്ക വാടകക്കെടുത്ത തോക്കല്ല പാകിസ്​താനെന്ന്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ. വാഷിങ്​ടൺ പോസ്​റ്റുമായുള്ള അഭിമുഖത്തിലാണ്​ യു.എസി​നെ രൂക്ഷമായ ഭാഷയിൽ വിമർ​ശിച്ച്​ ഇംറാൻ ഖാൻ രംഗത്തെത്തിയത്​. പാകിസ്​താൻ ചൈനയുമായി അടുക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ്​ വിമർശനം.

പാകിസ്​താനെ വാടകക്കെടുത്ത തോക്കായി കണക്കാക്കുന്ന യു.എസുമായി ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ല. പണം വാങ്ങി മറ്റുള്ളവർക്കായി യുദ്ധം ചെയ്യാൻ താൽപര്യമില്ല. ചൈനയും പാകിസ്​താനും തമ്മിലുള്ള ബന്ധം ഒരു ലക്ഷ്യത്തെ മാത്രം മുൻനിർത്തിയുള്ളതല്ല. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര ബന്ധങ്ങളും നിലനിൽക്കുന്നുണ്ട്​. അത്തരമൊരു ബന്ധമാണ്​ യു.എസുമായും ആഗ്രഹിക്കുന്നതെന്ന്​ ഇംറാൻ പറഞ്ഞു. 

ബിൻ ലാദനെ പിടികൂടാനായി 2011ൽ യു.എസ്​  പാകിസ്​താനിൽ നടത്തിയ ആക്രമണത്തെയും ഇംറാൻ വിമർശിച്ചു. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളിൽ പാകിസ്​താനെ വിശ്വാസത്തിലെടുക്കാൻ യു.എസ്​ തയാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Loading...
COMMENTS