ഇംറാൻ ഖാൻ-മൈക് പോംപിയോ സംഭാഷണം വിവാദത്തിൽ
text_fieldsഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇംറാൻ ഖാനുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നടത്തിയ ചർച്ച വിവാദമാകുന്നു. ഇംറാൻ അധികാരമേറ്റശേഷം ആദ്യമായാണ് യു.എസ് ഉന്നേതാദ്യോഗസ്ഥൻ സംഭാഷണം നടത്തുന്നത്. ചർച്ച സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് പുറത്തിറക്കിയ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
വ്യാഴാഴ്ച നടന്ന ഫോൺ സംസാരത്തിൽ പാകിസ്താനിലെ തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഇംറാൻ ഖാൻ പറഞ്ഞതായാണ് യു.എസ് പ്രസ്താവനയിൽ പറയുന്നത്. എന്നാൽ, യു.എസ് പ്രസ്താവനയിലെ ‘തീവ്രവാദ’ പരാമർശം തെറ്റാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വൈകാതെ പ്രതികരിച്ചു. ഇരുനേതാക്കളും തമ്മിലെ സംഭാഷണത്തിൽ ഇക്കാര്യം ചർച്ചക്ക് വന്നില്ലെന്നാണ് പാകിസ്താെൻറ വാദം. ഇതോടെ നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി യു.എസ് വീണ്ടും അറിയിച്ചു.
ഇംറാൻ അധികാരമേറ്റശേഷം നടന്ന ആദ്യ നയതന്ത്ര നീക്കംതന്നെ വിവാദത്തിലായത് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പാകിസ്താനിൽ തീവ്രവാദികളെ ഉന്നംവെച്ച് ഡ്രോൺ ആക്രമണം നടത്തുന്ന യു.എസ് നടപടിയെ ശക്തമായി വിമർശിച്ചയാളാണ് ഇംറാൻ.
