വ്യാജ വാർത്തകൾ തടയാൻ വാട്സ്ആപ്
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ ജൂലൈ 25ന് നടക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിെൻറ ഭാഗമായി വ്യാജ വാർത്തകൾ തടയുന്നതിന് വാട്സ്ആപ് ബോധവത്കരണം തുടങ്ങി.
തെരഞ്ഞെടുപ്പിെൻറ ഭാഗമായി പ്രചരിക്കുന്ന വ്യാജ വാർത്തകൾ തടയാൻ പൊതുജനങ്ങൾക്ക് മാർഗനിർദേശം നൽകുകയാണ് വാട്സ്ആപ് എന്ന് എക്സ്പ്രസ് ട്രൈബ്യൂണൽ റിപ്പോർട്ട് ചെയ്തു.
പതിവിൽനിന്ന് വിരുദ്ധമായ വാർത്തകളും േഫാേട്ടാകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുേമ്പാൾ ആളുകൾ ജാഗ്രത പാലിക്കണം. നേരത്തേ ജമാഅത്തുദ്ദഅ്ദവയുടെ രാഷ്ട്രീയപാർട്ടിയായ ഇസ്ലാമിസ്റ്റ് മില്ലി മുസ്ലിംലീഗിെൻറ പേരിലുള്ള പേജും അക്കൗണ്ടുകളും ഫേസ്ബുക് മരവിപ്പിച്ചിരുന്നു. ഇന്ത്യ, പാകിസ്താൻ, ബ്രസീൽ, മെക്സികോ തുടങ്ങിയ രാജ്യങ്ങളിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ സക്രിയമായ ഇടപെടൽ മാത്രമേ നടത്തുകയുള്ളൂ എന്ന വാഗ്ദാനം പാലിക്കുന്നതിെൻറ ഭാഗമായിരുന്നു ഇത്. വ്യാജ െഎ.ഡികൾ നീക്കുന്നതുമായി ബന്ധപ്പെട്ട് പാക് തെരഞ്ഞെടുപ്പ് കമീഷൻ അധികൃതരുമായും ഫേസ്ബുക്ക് ഉദ്യോഗസ്ഥർ ചർച്ച നടത്തിയിരുന്നു.
അനുചിത പദപ്രയോഗം ഒഴിവാക്കണം ഇംറാൻഖാന് മുന്നറിയിപ്പ്
രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉചിതമല്ലാത്ത വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് തെഹ്രീകെ ഇൻസാഫ് പാർട്ടി ചെയർമാൻ ഇംറാൻ ഖാന് പാക് തെരഞ്ഞെടുപ്പ് കമീഷെൻറ താക്കീത്. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ അനുയായികളെ കഴുതകൾ എന്നു വിശേഷിപ്പിച്ചതിനു പിന്നാലെയാണ് കമീഷെൻറ മുന്നറിയിപ്പ്.
ജൂലൈ 12ന് അഴിമതിക്കേസിൽ കോടതിയിൽ കീഴടങ്ങാനായി ലണ്ടനിൽനിന്ന് ലാഹോറിലെത്തിയ ശരീഫിനെയും മകളെയും വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോകുന്നവർ കഴുതകളെന്നായിരുന്നു ഇംറാെൻറ പരാമർശം. ഇൗപരാമർശം പാർലമെൻറ് സമ്മേളനത്തിനിടെ ശരീഫിെൻറ അനുയായികൾ ഉന്നയിച്ചതോടെ ഇരുപാർട്ടിക്കാരും തമ്മിൽ വാദപ്രതിവാദം നടന്നു.
ഉത്തരവാദിത്തപ്പെട്ട നേതാക്കളിൽ നിന്നുണ്ടാകുന്ന അനുചിത പദപ്രയോഗങ്ങൾ ലോകത്തിനു മുന്നിൽ പാകിസ്താെൻറ വിലയിടിക്കുന്നതാണെന്നും തെരഞ്ഞെടുപ്പു കമീഷൻ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
