യുദ്ധം ഒഴിവാക്കിയത്​ കൃത്യസമയത്തുള്ള തീരുമാനം -ഇംറാൻ ഖാൻ

11:58 AM
07/03/2019
imran-khan-23

ഇസ്ലമാബാദ്​: ഇന്ത്യയുമായുള്ള യുദ്ധം ഒഴിവാക്കിയത്​ ശരിയായ സമയത്തുള്ള ശരിയായ തീരുമാനമാണെന്ന്​ പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്​താൻ തെഹരീക്​ ഇ ഇൻസാഫ്​ പാർട്ടിയുടെ യോഗത്തിലാണ്​ ഇംറാ​​​െൻറ പരാമർശം. ജിയോ ന്യൂസാണ്​ ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. 

അതേസമയം, ഇന്ത്യൻ വ്യേമസേന വിങ്​ കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട്​ പാക്​ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ്​ ഖുറേഷി പ്രസ്​താവന നടത്തി. അഭിനന്ദ്​ വർധമാനെ വിട്ടയക്കുന്നതിനെ കുറിച്ച് ചർച്ച നടത്തുകയും പാകിസ്​താ​​​െൻറ താൽപര്യം മുൻ നിർത്തി ​തീരുമാനിക്കുകയുമായിരുന്നെന്ന്​ ഖുറേഷി പറഞ്ഞു. സംഘർഷങ്ങൾ ഒഴിവാക്കുകയാണെന്ന ശക്​തമായ സന്ദേശം നൽകാൻ അത്​ സഹായിക്കുമെന്ന്​ പ്രതീക്ഷയുണ്ടായിരുന്നെന്നും ഖുറേഷി വ്യക്​തമാക്കി.

പുൽവാമയിൽ ജെയ്​ശെ മുഹമ്മദ്​ നടത്തിയ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടതോടെയാണ്​ ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള ബന്ധം വഷളായത്​. തുടർന്ന്​ ഇന്ത്യ ബാലാക്കോട്ടിൽ വ്യോമാക്രണം നടത്തിയതോടെ ബന്ധം കൂടുതൽ മോശമായി.

Loading...
COMMENTS