അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് റഷ്യ പിന്മാറുന്നു
text_fieldsമോസ്കോ: ദക്ഷിണാഫ്രിക്കക്കും ഗാംബിയക്കും ബുറുണ്ടിക്കും പിന്നാലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് റഷ്യയും പിന്മാറുന്നു. ഐ.സി.സിയുമായുള്ള പ്രാഥമിക കരാര്‍ റദ്ദാക്കാന്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി.
ക്രീമിയയിലും സിറിയയിലും റഷ്യ നടത്തിയ വ്യോമാക്രമണങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ പിന്‍മാറ്റം. സ്വതന്ത്രവും ഒൗദ്യോഗികവുമായ ഒരു അന്വേഷണ ഏജന്‍സിയായി ഐ.സി.സിയെ കണക്കാക്കാനാവില്ല.
പക്ഷപാതപരമായ നടപടികള്‍ സ്വീകരിക്കുന്ന കോടതി അന്താരാഷ്ട്രസമൂഹത്തിന്‍െറ പ്രതീക്ഷകള്‍ തകിടം മറിച്ചതായും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
നിലവില്‍ ഐ.സി.സി കരാറില്‍ ഒൗദ്യോഗികമായി അംഗീകരിച്ചിട്ടില്ലാത്ത റഷ്യ അന്താരാഷ്ട്ര കോടതിയുടെ നിയമസംഹിതയില്‍ ഒപ്പുവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
2000യിരത്തിലാണ് കോടതിയുടെ ഭാഗമായത്. കിഴക്കന്‍ സിറിയയിലെ അലപ്പോയില്‍ വ്യോമാക്രമണം നടത്തുന്ന റഷ്യക്കെതിരെ യുദ്ധക്കുറ്റത്തിന് നടപടിയെടുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, സിറിയയിലെ തീവ്രവാദസംഘങ്ങളെയാണ് ഉന്നംവെക്കുന്നതെന്നും സിവിലിയന്മാര്‍ക്കെതിരെ ആക്രമണം നടത്തുന്നില്ളെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
