കിം ജോങ് ഉന്നിെൻറ അപരനെ വിയറ്റ്നാം പുറത്താക്കി
text_fieldsഹനോയ്: ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നിെൻറ അപരനെ വിയറ്റ്നാം പുറത്താക ്കി. ബുധനാഴ്ച അമേരിക്കൻ പ്രസിഡൻറ് േഡാണൾഡ് ട്രംപും കിമ്മും തമ്മിലുള്ള കൂടിക്കാഴ് ച വിയറ്റ്നാം തലസ്ഥാനത്ത് നടക്കാനിരിക്കെയാണ് നടപടി.
ഹോേങ്കാങ് സ്വദേശിയായ ഹോവാർഡ് എക്സിനെയാണ് പുറത്താക്കിയത്. ഹോവാർഡ് എക്സും ഡോണൾഡ് ട്രംപിെൻറ അപരൻ റസ്സലും കഴിഞ്ഞദിവസം ടി.വി ഷോയിൽ സാങ്കൽപിക ഉച്ചകോടി നടത്തിയിരുന്നു.
ഹോവാർഡിനെ പുറത്താക്കിയ വിയറ്റ്നാം പക്ഷേ, റസ്സലിനെതിരെ നടപടി എടുത്തിട്ടില്ല. ഉത്തര കൊറിയൻ നേതാവിന് തീരെ നർമബോധമില്ലെന്ന് പുറത്താക്കപ്പെട്ട േശഷം ഹോവാർഡ് പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
