Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒമ്പത്​ രൂപക്ക്​...

ഒമ്പത്​ രൂപക്ക്​ വിയറ്റ്​നാമിലേക്ക്​ പറക്കാം; കിടിലൻ ഓഫറുമായി വിറ്റ്​ജെറ്റ്​

text_fields
bookmark_border
vitjet
cancel

ന്യൂഡൽഹി: വിയറ്റ്​നാമിലെ ബജറ്റ്​ എയർലൈൻ സർവീസായ വിറ്റ്​ജെറ്റ്​ ഇന്ത്യയിലേക്കുള്ള സർവീസുകൾ പ്രഖ്യാപിച്ചു. ഡ ിസംബർ മുതൽ സർവീസുകൾ ആരംഭിക്കാനാണ്​ വിറ്റ്​ജെറ്റിൻെറ പദ്ധതി. ഡിസംബർ മുതൽ വിയ്​റ്റനാം നഗരങ്ങളായ ഹനോയ്​, ഹോ ചി മിൻ സിറ്റി എന്നിവിടങ്ങളിൽ നിന്ന്​ ന്യൂഡൽഹിയിലേക്കുള്ള സർവീസുകളാണ്​ തുടങ്ങുക​.

2011ൽ വിമാനത്തിലെ എയർഹോസ്​റ്റസുമാരെ ബിക്കിനി ധരിപ്പിച്ചും വിറ്റ്​ജെറ്റ്​ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്​. ഗോൾഡൻ ഓഫറിൻെറ ഭാഗമായി മൂന്ന്​ ദിവസത്തേക്ക്​ ഒമ്പത്​ രൂപക്ക്​ ടിക്കറ്റ്​ ലഭ്യമാക്കുമെന്നും വിറ്റ്​ജെറ്റ്​ അറിയിച്ചിട്ടുണ്ട്​.

ഹോ ചി മിൻ സിറ്റിയിൽ നിന്ന്​ തിങ്കൾ, ബുധൻ വെള്ളി, ഞായർ ദിവസങ്ങളിലാണ് ഡൽഹിയിലേക്കുള്ള​ സർവീസ്​. ഹനോയിൽ നിന്ന്​ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്​ സർവീസ്​. 400 ഫ്ലൈറ്റുകളാണ്​ പ്രതിദിനം വിറ്റ്​ജെറ്റ്​ സർവീസ്​ നടത്തുന്നത്​. ഏകദേശം 129 റൂട്ടുകളിൽ കമ്പനിയുടെ സർവീസുണ്ട്​.

ഒക്​ടോബർ മൂന്ന്​ മുതൽ ഹോ ചി മിൻ സിറ്റിയിൽ നിന്ന്​ കൊൽക്കത്തയിലേക്കുള്ള സർവീസ്​ ആരംഭിക്കുമെന്ന്​ ഇൻഡിഗോയും അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia-PacificVitjetBudget airlines
News Summary - Vietjet to start India-Vietnam flights from December-India news
Next Story