യുക്രെയ്​ൻ വിമാനത്തിൽ പതിച്ചത്​ രണ്ട്​ മിസൈൽ; പുതിയ ദൃശ്യം പുറത്ത്​

22:00 PM
15/01/2020
ukraine

വാ​ഷി​ങ്​​ട​ൺ: യു​ക്രെ​യ്​​ൻ യാ​ത്രാ​വി​മാ​ന​ത്തി​ൽ ര​ണ്ടു​ മി​സൈ​ലു​ക​ൾ പ​തി​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ന്ന പു​തി​യ ദൃ​ശ്യം പു​റ​ത്ത്. മി​സൈ​ലു​ക​ൾ പ​തി​ച്ചി​ട്ടും മി​നി​റ്റു​ക​ൾ പ​റ​ന്ന ശേ​ഷ​മാ​ണ്​ വി​മാ​നം ക​ത്തി​യ​മ​ർ​ന്ന​തെ​ന്ന്​ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ദ്യ മി​സൈ​ൽ പ​തി​ച്ച​പ്പോ​ൾ ത​ന്നെ വി​മാ​ന​ത്തി​​​​െൻറ ട്രാ​ൻ​സ്​​പോ​ണ്ട​ർ ന​ശി​ച്ചു.

സെ​ക്ക​ൻ​റി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ മി​സൈ​ലും പ​തി​ച്ച​താ​യും ന്യൂ​യോ​ർ​ക്ക്​ ടൈം​സ്​ പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.  

ജ​നു​വ​രി എ​ട്ടി​ന്​ വിമാ​നം ത​ക​ർ​ന്ന്​ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും അ​ട​ക്കം 176 പേ​രാ​ണ്​ മ​രി​ച്ച​ത്. 

ഇ​റാ​നി​യ​ൻ സൈ​നി​ക​കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ നാ​ലു മൈ​ൽ അ​ക​ലെ​യു​ള്ള ഗ്രാ​മ​ത്തി​ലെ കെ​ട്ടി​ട​ത്തി​​​​െൻറ മു​ക​ളി​ൽ​നി​ന്നാ​ണ്​ ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച​തെ​ന്നാ​ണ്​ ന്യൂ​യോ​ർ​ക്ക്​​ ടൈം​സ്​ വ്യ​ക്ത​മാ​ക്കി. 

ബ്ലാക്ക്​ ബോക്​സ്​ കൈമാറണം –യു​ക്രെയ്​ൻ 
കി​യ​വ്​: ഇ​റാ​​​െൻറ മി​സൈ​ലേ​റ്റ്​ ത​ക​ർ​ന്ന യു​​ക്രെ​യ്​​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ൈ​ല​ൻ​സ്​ വി​മാ​ന​ത്തി​​​െൻറ ബ്ലാ​ക്​​​േ​​ബാ​ക്​​സ്​ കൈ​മാ​റ​ണ​മെ​ന്ന്​ യു​​ക്രെ​യ്​​ൻ. ബ്ലാ​ക്ക്​ ബോ​ക്​​സ്​ ശ​രി​യാ​യ രീ​തി​യി​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും കൈ​ക്കൊ​ള്ളു​മെ​ന്ന്​ യു​​ക്രെ​യ്​​ൻ ജ​ന​റ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫി​സ്​ വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ​ത്തി​​​െൻറ തെ​ളി​വു​ക​ൾ ശ​രി​യാ​യ സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും യു​​ക്രെ​യ്​​ൻ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Loading...
COMMENTS