Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രണയദിനത്തില്‍...

പ്രണയദിനത്തില്‍ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ ഗുളികകളുമായി തായ് സര്‍ക്കാര്‍

text_fields
bookmark_border
പ്രണയദിനത്തില്‍ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ ഗുളികകളുമായി തായ് സര്‍ക്കാര്‍
cancel

ബാങ്കോക്: ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ വാലന്‍ൈറന്‍ ദിനത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് പ്രീനാറ്റല്‍ വൈറ്റമിന്‍ (പ്രസവത്തിനു മുമ്പുള്ള) ഗുളികകള്‍ നല്‍കി തായ്ലന്‍ഡ് സര്‍ക്കാര്‍. രാജ്യത്തെ ജനനനിരക്ക് കുറയുന്ന സാഹചര്യത്തില്‍ രൂപവത്കരിച്ച പദ്ധതിയുടെ ഭാഗമായാണിത്. 28,600 ഡോളര്‍ വിലയുള്ള ഗുളികകള്‍ സര്‍ക്കാര്‍ വിതരണംചെയ്തു തുടങ്ങി. 20നും 34നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ്  പ്രീനാറ്റല്‍ വൈറ്റമിനുകള്‍ നല്‍കുന്നത്.

‘വളരെ മാന്ത്രികതയുള്ള വൈറ്റമിനുകള്‍’ എന്നാണ് തായ് സര്‍ക്കാര്‍ ഇതിനു പേര് നല്‍കിയിരിക്കുന്നത്. ഫോളിക് ആസിഡും അയേണും അടങ്ങിയ ഗുളികകളാണിത്. പദ്ധതിയുടെ ഭാഗമായി നിരവധി വിവാഹചടങ്ങുകളും നടത്തുന്നുണ്ട്. തായ്ലന്‍ഡിലെ ജനങ്ങളുടെ ജീവിതരീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. വചിറ പെങ്ജുന്തര്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കുകയും തുടര്‍ന്ന് അവര്‍ അവിവാഹിതരായി ജീവിക്കാന്‍ താല്‍പര്യപ്പെടുകയുമാണ്.
രാജ്യത്ത് വിവാഹിതരാവുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതില്‍തന്നെ ചിലര്‍ വളരെ പ്രായമായ ശേഷമാണ് വിവാഹിതരാവുന്നത്.

അതിനാല്‍, ഓരോ വര്‍ഷവും രാജ്യത്ത് ജനിക്കുന്ന കുട്ടികളുടെ എണ്ണവും വളരെ കുറവാണ്. 1970ല്‍  തായ്ലന്‍ഡിലെ ജനസംഖ്യവര്‍ധനവ് 2.7 ശതമാനമായിരുന്നെങ്കില്‍ 2015ല്‍ ഇത് 0.4 ശതമാനമായി കുറഞ്ഞിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailand
News Summary - valentines day celebrations
Next Story