ദീപാവലിക്ക് പടക്കം പൊട്ടിച്ച രണ്ടു ഇന്ത്യൻ വംശജർക്കെതിരെ കേസ്
text_fieldsസിംഗപ്പൂർ സിറ്റി: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ച രണ്ട് ഇന്ത്യൻ വംശജർക്കെതിരെ സിംഗപ്പൂരിൽ കേസ്. മുൻകൂർ അനുമതിയില്ലാതെ പടക്കം പൊട്ടിക്കുന്നത് സിംഗപ്പൂരിൽ കുറ്റകൃത്യമാണ്. ഇത് ലംഘിച്ച് ദീപാവലി ആഘോഷിച്ചവരാണ് കേസിൽ അകപ്പെട്ടത്. രണ്ടു വർഷം വരെ ജയിൽ ശിക്ഷയും പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തപ്പെട്ടത്.
സെൽവരാജ്, ശിവകുമാർ സുബ്രഹ്മണ്യൻ എന്നിവരെയാണ് കേസിൽ പിടികൂടിയത്. റോഡിൽ പടക്കം പൊട്ടിച്ച കേസാണ് സെൽവരാജിനെതിരെ ചുമത്തിയത്. ഇയാളെ സഹായിച്ചതായാണ് ശിവകുമാറിനെതിരായ കേസ്. ഇന്ത്യക്കാർ ആഘോഷങ്ങൾക്ക് ഒത്തുചേരുന്ന സിംഗപ്പൂരിലെ ‘കൊച്ചു ഇന്ത്യ’ എന്നറിയപ്പെടുന്ന സ്ഥലത്താണ് സംഭവം.
തജികിസ്താൻ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
